മുസ്ലിം തീവ്രവാദികളെ പച്ചക്ക് തിന്നുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡൻറ്
text_fieldsമനില: താൻ തീവ്രവാദികളേക്കാൾ 50 മടങ്ങ് ക്രൂരനാണെന്നും മുസ്ലിം തീവ്രവാദികളെ പിടിച്ചുകൊണ്ടുവന്നാൽ അവരെ പച്ചക്ക് തിന്നുമെന്നും ഫിലിപ്പീന്‍സ് പ്രസിഡൻറ് റൊഡ്രിഗോ ദുതേർതെ. ദേശീയ സ്‌പോര്‍ട്‌സ് ടൂര്‍ണമെൻറിെൻറ ഉദ്ഘാടന ചടങ്ങിലാണ് ദുതേർതെ വിവാദ പ്രസ്താവന നടത്തിയത്. തെൻറ പ്രസംഗത്തില്‍ മുസ്ലിം തീവ്രവാദികളെ മൃഗങ്ങളെന്ന് വിശേഷിപ്പിച്ച ദുതേർതെ അവരെ പിടികൂടി കൊല്ലാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.
അൽപം ഉപ്പും വിനാഗിരിയും തന്നാൽ ഇവരുടെ കരള്‍ പച്ചക്ക് തിന്നുമെന്ന് പറഞ്ഞ ദുതേർതെയുടെ പ്രസംഗം കേട്ട് ചിരിച്ച ശ്രോതാക്കളോട് തന്നെ ദേഷ്യംപിടിപ്പിച്ചാൽ ഇൗ പറഞ്ഞ കാര്യങ്ങൾ ചെയ്തുകാണിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. താൻ ഭരണമേറ്റെടുത്തശേഷം ലഹരി മാഫിയക്കാരായ ആയിരക്കണക്കിന് ആളുകളെ കൊന്നിട്ടുണ്ടെന്നും മനുഷ്യാവകാശങ്ങളെക്കുറിച്ച് തനിക്ക് കേൾക്കേണ്ടെന്നും ഇദ്ദേഹം നേരേത്ത പരസ്യമായി പറഞ്ഞിരുന്നു.