Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദൈവം ഉണ്ടെന്ന്​...

ദൈവം ഉണ്ടെന്ന്​ തെളിയിക്കൂ; ഞാൻ രാജിവെക്കാം -ഫിലിപ്പീൻസ്​ പ്രസിഡൻറ്​

text_fields
bookmark_border
ദൈവം ഉണ്ടെന്ന്​ തെളിയിക്കൂ; ഞാൻ രാജിവെക്കാം -ഫിലിപ്പീൻസ്​ പ്രസിഡൻറ്​
cancel

മനില: ദൈവമുണ്ടെന്ന്​ തെളിയിച്ചാൽ താൻ പ്രസിഡൻറ്​ സ്ഥാനം രാജിവെക്കു​െമന്ന്​ ഫിലിപ്പീൻ പ്രസിഡൻറ്​ റോഡ്രിഗോ ഡ്യൂടെര്‍ട്ട്. റോമൻ കാത്തോലിക്ക വിഭാഗത്തിന്​ ഭൂരിപക്ഷമുള്ള ഫിലിപ്പീൻസിലെ പ്രഥമ പൗരൻ ദൈവം മണ്ടനാണെന്ന്​ പറഞ്ഞ് നേരത്തെ​​ വിവാദം സൃഷ്​ടിച്ചിരുന്നു. ഡ്യൂടെര്‍ട്ടി​​െൻറ പുതിയ പ്രസ്​താവനയും വൻ വിവദത്തിനാണ്​​ രാജ്യത്ത്​ തിരികൊളുത്തിയിട്ടുള്ളത്​.

സഭയുമായി കാലങ്ങളായി അഭിപ്രായ വ്യത്യാസം പുലർത്തുന്ന ഡ്യൂടെര്‍ട്ട് വെളളിയാഴ്​ച നടത്തിയ ഒരു പ്രഭാഷണത്തിൽ കത്തോലിക്കരുടെ വിശ്വാസത്തിലെ അടിസ്ഥാന തത്വങ്ങളിലെ വൈരുദ്ധ്യങ്ങൾ ചോദ്യം ചെയ്​തിരുന്നു. ആദി പാപം എന്ന സങ്കൽപമു​ൾ​പ്പെടെയുള്ള ക്രിസ്​തീയ വിശ്വാസപ്രമാണങ്ങളെയാണ്​ ഡ്യൂടെര്‍ട്ട് എതിർത്തത്​.

‘പിറന്നുവീഴുന്ന നവജാത ശിശുക്കൾ പാപികളാണെന്നും അവരെ പള്ളിയിൽ കൊണ്ടുപോയി പണമടച്ച്​ മാമോദീസ മുക്കിയാൽ മാത്രമേ കളങ്കരഹിതരാകൂ എന്ന വിശ്വാസത്തിലൂടെ എന്താണ്​ അർഥമാക്കുന്നത്’​. ഇതിൽ എന്ത്​ യുക്​തിയാണുള്ളതെന്നും ഡ്യൂടെര്‍ട്ട് ചോദിച്ചു. 

ദൈവവുമായി സംസാരിക്കുന്ന സെൽഫിയോ ചിത്രമോ തനിക്ക്​ തെളിവായി ആരെങ്കിലും നൽകിയാൽ തൽക്ഷണം താൻ പ്രസിഡൻറ്​ പദം രാജിവെക്കുമെന്നും 73കാരനായ ​ഡ്യൂടെര്‍ട്ട്​ പരിഹാസ രൂപേണ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rodrigo Duterteworld newsphilipiensmalayalam news
News Summary - Philippine President Promises to Resign if Anyone Can Prove God Exists-world news
Next Story