പാകിസ്താനിലേക്ക് ഉടൻ മടങ്ങാനുള്ള നീക്കം മുശർറഫ് ഉപേക്ഷിച്ചു
text_fieldsകറാച്ചി: ഇടക്കാല സർക്കാർ രൂപവത്കരിക്കാതെ പാകിസ്താനിലേക്ക് മടങ്ങില്ലെന്ന് മുൻ സൈനിക ഭരണാധികാരിയും ഒാൾ പാകിസ്താൻ മുസ്ലിം ലീഗ് പാർട്ടി നേതാവുമായ ജന.പർവേസ് മുശർറഫ്. രാജ്യേദ്രാഹക്കേസിൽ വിചാരണക്കായി കോടതിയിൽ ഹാജരാകുന്നതിനായി രാജ്യത്തേക്ക് മടങ്ങിവരുമെന്ന് നേരത്തേ മുശർറഫ് അറിയിച്ചിരുന്നു.
മടങ്ങിയെത്തുന്ന വേളയിൽ തനിക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം പാക് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആവശ്യം സർക്കാർ തള്ളി. ഇടക്കാല സർക്കാർ രൂപീകൃതമായ ശേഷം മേയ് അവസാന വാരമോ ജൂൺ ആദ്യേമാ തിരികെ എത്താനാണ് മുശർറഫിെൻറ പദ്ധതിയെന്ന് എക്സ്പ്രസ് ട്രൈബ്യൂണൽ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
