പൗരത്വ ഭേദഗതിക്കെതിരെ മഹാതീർ മുഹമ്മദ്
text_fieldsക്വാലാലംപുർ: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തെ ചോദ്യംചെയ്ത് മലേഷ്യൻ പ്രധാനമന്ത്രി ഡോ. മഹാതീർ മുഹമ്മദ്. ക്വാലാലംപുർ ഉച്ചകോടിക്കിടെ വാർത്താലേഖകരുമായി സംസാരിക്കവെയാണ് മഹാതീർ നിലപാട് വ്യക്തമാക്കിയതെന്ന് ‘മലയ്മെയ്ൽ’ റിപ്പോർട്ട് ചെയ്തു.
ഈ രാജ്യത്തേക്ക് (മലേഷ്യയിലേക്ക്) വന്ന ഇന്ത്യക്കാരെ നമ്മൾ സ്വീകരിച്ചിട്ടുണ്ട്. ചൈനക്കാർക്ക് നമ്മൾ പൗരത്വം നൽകിയിട്ടുണ്ട്. പക്ഷേ, മതനിരപേക്ഷ രാജ്യമെന്നു പറയുന്ന ഇന്ത്യ പൗരത്വത്തിൽ മതപരമായ പരിഗണനകൾ നൽകുന്ന കാഴ്ച ഖേദകരമാണ്. അത് നടപ്പാക്കിയാൽ ആകെ പ്രശ്നമാകുമെന്ന് ഉറപ്പാണ്. അസ്ഥിരതയുടെ ദുരിതങ്ങൾ എല്ലാവരും സഹിക്കേണ്ടിവരും.
കഴിഞ്ഞ 70 വർഷങ്ങളായി അവർ പൗരന്മാരായി, ഒരു പ്രശ്നങ്ങളുമില്ലാതെ ഒരുമിച്ചുകഴിയുകയാണ്. ഇപ്പോൾ, ഈ നിയമം മൂലം ജനങ്ങൾ മരിച്ചുവീഴുന്നു. എന്തിനാണ് ഇത് നടപ്പാക്കുന്നത് -അദ്ദേഹം ചോദിച്ചു.