‘അത് വെറും കപ്പലണ്ടി; കോടിക്കണക്കിന് ഡോളറുകളല്ല’ ട്രംപിനെ പരിഹസിച്ച് പാക് മുൻ ആഭ്യന്തര മന്ത്രി
text_fieldsഇസ്ലാമാബാദ്: തീവ്രവാദ സംഘങ്ങൾക്കെതിരായ പോരാട്ടത്തിന് യു.എസ് പാകിസ്താന് നൽകിയത് കോടിക്കണക്കിന് ഡോളറുകളല്ലെന്നും വെറും കപ്പലണ്ടി മണികൾ മാത്രമാണെന്നും മുൻ പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാർ. പാക് പാർലമെൻറിലായിരുന്നു ട്രംപിനെതിരെ ചൗധരിയുടെ പരിഹാസമെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
യു.എസിൽനിന്ന് കോടിക്കണക്കിന് ഡോളർ സഹായമായി വാങ്ങി പാകിസ്താൻ ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുകയാണെന്ന ട്രംപിെൻറ പരാമർശത്തിനെതിരെയായിരുന്നു അദ്ദേഹത്തിെൻറ പരിഹാസം. പത്തു വർഷത്തിനിടെ പാകിസ്താന് യു.എസിൽനിന്ന് ലഭിച്ച സാമ്പത്തിക സഹായം എത്രയെന്ന് തിട്ടപ്പെടുത്തണം. ഭീകരർക്കെതിരെ പാകിസ്താെൻറ സേവനങ്ങൾ കണക്കിലെടുത്താണ് സഹായം സ്വീകരിച്ചത്.
50 കോടി നൽകാൻ പാകിസ്താൻ ആവശ്യപ്പെെട്ടങ്കിലും 20 കോടിയാണ് അവർ നൽകിയത്. അതിനുതന്നെ മാസങ്ങളെടുത്തു. യു.എസിനു മുന്നിൽ പാകിസ്താൻ കീഴടങ്ങരുതെന്നും ചൗധരി ആവശ്യപ്പെട്ടു. നാം ഭയപ്പെട്ടാൽ ശത്രുക്കൾ അതു മുതലെടുക്കും. ട്രംപ് ആരോപിക്കുന്നതുപോലെ ഭീകരർക്ക് പാകിസ്താൻ സുരക്ഷിത താവളമൊരുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
