Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമോ​ദി​ക്ക് സമാധാന​...

മോ​ദി​ക്ക് സമാധാന​ പു​ര​സ്​​കാ​രം: ദ​ക്ഷി​ണ കൊ​റി​യ​യി​ൽ വൻ പ്ര​തി​ഷേ​ധം

text_fields
bookmark_border
മോ​ദി​ക്ക് സമാധാന​ പു​ര​സ്​​കാ​രം: ദ​ക്ഷി​ണ കൊ​റി​യ​യി​ൽ വൻ പ്ര​തി​ഷേ​ധം
cancel

സോ​ൾ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ സോ​ൾ പു​ര​സ്​​കാ​രം ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ ദ​ക്ഷി​ണ കൊ​റി​യ​യി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. എ​ൻ.​ജി.​ഒ​ക​ളും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​മാ​ണ്​ മോ​ദി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്.

ഇ​ന്ത്യ​യി​ൽ മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ ക​ലാ​പം ന​ട​ത്തി​യ ച​രി​ത്ര​മു​ള്ള ഒ​രാ​ൾ ഇ​ത്ത​ര​മൊ​രു പു​ര​സ്​​കാ​രം അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന്​ അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. സോ​ൾ പീ​സ്​ പ്രൈ​സ്​ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ തീ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ പി​ന്തി​രി​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​റി​യ ഹൗ​സ്​ ഒാ​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സോ​ളി​ഡാ​രി​റ്റി, സ​​െൻറ​ർ ഫോ​ർ റെ​ഫ്യൂ​ജി റൈ​റ്റ്​​സ്​ ഇ​ൻ കൊ​റി​യ എ​ന്നീ സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്. നോ​ട്ടു​നി​രോ​ധ​നം പോ​ലു​ള്ള ഇ​ന്ത്യ​യി​ലെ സാ​മ്പ​ത്തി​ക പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ മോ​ദി​യെ പു​ര​സ്​​കാ​ര സ​മി​തി പ​രി​ഗ​ണി​ച്ച​ത്.

2002ലെ ​ഗു​ജ​റാ​ത്ത്​ ക​ലാ​പ​ത്തി​ൽ പ​ങ്കാ​ളി​യാ​യ മോ​ദി​ക്ക്​ യു.​എ​സും ബ്രി​ട്ട​നും യൂ​റോ​പ്യ​ൻ യൂ​നി​യ​നും സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്​ വി​ല​ക്കു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട്​ നി​രോ​ധ​നം നീ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south koreanarendra modiworld newsPeace PrizeSeoulpeace prize for modi
News Summary - peace-prize-for-Indian-premier-Modi-Human rights groups protest in Seoul-world news
Next Story