Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാക്​ ഗായിക​ രേഷ്​മയെ...

പാക്​ ഗായിക​ രേഷ്​മയെ ഭർത്താവ്​ വെടിവെച്ചു കൊന്നു

text_fields
bookmark_border
പാക്​ ഗായിക​ രേഷ്​മയെ ഭർത്താവ്​ വെടിവെച്ചു കൊന്നു
cancel

ഇസ്​ലമാബാദ്​: പാകിസ്​താൻ ടെലിവിഷൻ താരവും ഗായികയുമായ രേഷ്​മയെ ഭർത്താവ്​ വെടിവെച്ചു കൊന്നു. ഖൈബർ പഖ്തുൻഖ്വയിലെ നൗഷേര കലാൻ ഏരിയയിലാണ്​ സംഭവം. 

സഹോദരൻ ഉബൈദുള്ള​ക്കൊപ്പം ഹക്കിമാബാദിലെ വീട്ടിലാണ്​ രേഷ്​മ താസമിച്ചിരുന്നത്​. വീട്ടിലെത്തിയ ഭർത്താവ്​ ഫൈദ ഖാൻ വഴക്കുണ്ടാക്കുകയും രേഷ്​മക്കു നേരെ വെടിയുതിർക്കുകയുമായിരുന്നു. ​​സഹോദരനെത്തി രേഷ്​മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃത്യത്തിനു ശേഷം ഇയാൾ രക്ഷപ്പെട്ടു. 

ഫൈദ ഖാ​​​​െൻറ നാലാം ഭാര്യയാണ്​ കൊല്ലപ്പെട്ട രേഷ്​മ. പഷ്​തോ ഗാനങ്ങളിലൂടെ പ്രശ്​സതയാണ്​ രേഷ്​മ. പാകിസ്​താനി സീരിയലായ ‘ഷോബൽ ഗോൽന’യിലൂടെ അറിയപ്പെടുന്ന നടി കൂടിയാണ്​ അവർ. 

ഫൈദ ഖാനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്​ കേസെടുത്തു.  ഒളിവിൽ പോയ ഇയാൾക്കായി പൊലീസ്​ തെരച്ചിൽ ആരംഭിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actresssingerworld newsgunnedNowsheraPashtoShot Death
News Summary - Pashto singer, actress gunned down in Nowshera- World news
Next Story