പാനമ: മറിയം ശരീഫും അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായി
text_fieldsഇസ്ലാമാബാദ്: കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന പാക് പ്രധാനമന്ത്രി നവാസ് ശരീഫിെൻറ മകൾ മറിയത്തെയും ചോദ്യം ചെയ്തു. സുപ്രീംകോടതി നിർമിച്ച സംയുക്ത അന്വേഷണസംഘമാണ് മറിയത്തെ ചോദ്യം ചെയ്തത്. ബുധനാഴ്ച ശരീഫിെൻറ മൂത്തമകൻ ഹുസൈനും അന്വേഷണ സംഘത്തിനുമുന്നിൽ ഹാജരായിരുന്നു. ഭർത്താവിനും സഹോദരങ്ങൾക്കും വാർത്താവിനിമയ മന്ത്രിക്കുമൊപ്പമാണ് മറിയം എത്തിയത്. ശരീഫിനും കുടുംബത്തിനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന പാനമ പേപ്പേഴ്സ് വെളിപ്പെടുത്തലിനെ തുടർന്നാണ് സുപ്രീംകോടതി അന്വേഷണസംഘത്തെ നിയമിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
