Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാനമ രേഖകൾ: നവാസ് ശരീഫ് അന്വേഷണ സമിതിക്കു മുമ്പാകെ ഹാജരാകും
text_fieldsbookmark_border
ഇസ്ലാമാബാദ്: വിദേശത്തെ രഹസ്യ കേന്ദ്രങ്ങളിൽ നികുതിവെട്ടിച്ച് പണം നിക്ഷേപിച്ച പരാതിയിൽ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രത്യേക അന്വേഷണ സമിതിക്കു മുമ്പാകെ ഹാജരാകും. ആദ്യമായാണ് സമാന കേസിൽ ഒരു പാക് പ്രധാനമന്ത്രി അന്വേഷണ സമിതിയുടെ വിചാരണക്കെത്തുന്നത്. ആറംഗസമിതിക്കു മുമ്പാകെ ഇന്ന് ഹാജരാകണമെന്നാണ് നിർദേശം.
ഇസ്ലാമാബാദിലെ ജുഡീഷ്യൽ അക്കാദമിയിലായിരിക്കും വിചാരണ. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനാണ് ഹാജരാകാനുള്ള സമൻസ് കൈമാറിയത്.
Next Story
