Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right18കാരൻ ഇസ്രയേൽ...

18കാരൻ ഇസ്രയേൽ സൈന്യത്തിന്‍റെ വെടിയേറ്റ് മരിച്ചു

text_fields
bookmark_border
18കാരൻ ഇസ്രയേൽ സൈന്യത്തിന്‍റെ വെടിയേറ്റ് മരിച്ചു
cancel

വെസ്റ്റ് ബാങ്ക്: ഹെബ്രോൺ നഗരത്തിൽ ഇസ്രയേൽ സൈന്യത്തിന്‍റെ വെടിയേറ്റ് 18കാരൻ കൊല്ലപ്പെട്ടു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ബദവി മസൽമെ എന്ന യുവാവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം ഇസ്രയേൽ സൈന്യം കൊണ്ടുപോയതായും ഫലസ്തീൻ അധികൃതർ അറിയിച്ചു.

വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ നഗരപ്രാന്തത്തിലെ ഇസ്രയേൽ അനധികൃത കുടിയേറ്റ കേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം. കുടിയേറ്റക്കാരുടെ വാഹനങ്ങൾക്ക് തീവെക്കാൻ ശ്രമിക്കുകയായിരുന്നു യുവാവെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. യുവാവിനൊപ്പമുണ്ടായിരുന്ന രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.

Show Full Article
TAGS:occupied West Bank Palestinian youth Israeli army world news 
News Summary - Palestinian youth killed by Israeli army in occupied West Bank-world news
Next Story