Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സേനയുടെ വെടിയേറ്റ് 16 വയസ്സുകാരൻ മരിച്ചു
text_fieldsbookmark_border
ജറൂസലം: വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ അതിക്രമത്തിൽ കൗമാര പ്രായക്കാരനായ ഫലസ്തീനി കൊല്ലപ്പെട്ടു. അൽ ഫവാർ അഭയാർഥി ക്യാമ്പിൽ നടന്ന സംഘർഷത്തിൽ ഇസ്രായേലി സൈനികൻ 15 വയസ്സുള്ള സെയ്ദ് ഫാദിൽ ഖൈസിയക്കുനേരെ വെടിവെക്കുകയായിരുന്നു. തലക്കാണ് വെടിയേറ്റത്. മറ്റ് നാലു യുവാക്കൾക്കും വെടിയേറ്റു.
ചിലരെ അറസ്റ്റ് ചെയ്യാനായി ക്യാമ്പിലെത്തിയപ്പോൾ കലാപമുണ്ടായെന്നാണ് ഇസ്രായേലിെൻറ ഭാഷ്യം. ഇസ്രായേലി സൈനികെൻറ ഫേസ്ബുക് പേജിൽ അപകീർത്തികരമായ പരാമർശം നടത്തിയ മറ്റൊരു കൗമാരക്കാരനെ പിടികൂടാനാണ് സൈന്യം എത്തിയത് എന്ന് കരുതുന്നു.
Next Story
