ഹെബ്രോണിൽ ഇസ്രായേൽ സേന ഫലസ്തീനിയെ വെടിവെച്ചുകൊന്നു
text_fieldsതെൽഅവീവ്: ഹെബ്രോണിൽ ഇസ്രായേൽ സേന ഫലസ്തീനിയെ വെടിവെച്ചുകൊന്നു. സേനാംഗത്തെ അപായപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് അതിക്രമമെന്ന് ഫലസ്തീൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഹെബ്രോണിലെ താമസക്കാരനായ മുഹമ്മദ് ആരിഫ് രിഫായി അൽഅത്റാശ് എന്ന 42കാരനാണ് കൊല്ലപ്പെട്ടത്.
ഹെബ്രോൺ പട്ടണത്തിലെ ഇബ്രാഹീമി പള്ളിക്ക് സമീപമാണ് സംഭവം. വെടിയുതിർത്ത ശബ്ദം കേട്ടതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയപ്പോൾ ഒരാൾ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരായ സൈനികാതിക്രമങ്ങൾ ഇൗ ആഴ്ചകളിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വടക്കൻ വെസ്റ്റ് ബാങ്കിൽ സമാനമായ സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
