വെസ്റ്റ് ബാങ്കിൽ സംഘർഷം; മൂന്നു ഫലസ്തീനികളും രണ്ട് ഇസ്രയേലികളും കൊല്ലപ്പെട്ടു
text_fieldsതെൽഅവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ബുധനാഴ്ച രാത്രി ഇസ്രായേൽ സേന സംഘടിപ ്പിച്ച വ്യത്യസ്ത ഒാപറേഷനുകളിൽ മൂന്നു ഫലസ്തീനികളെ വധിച്ചു. ഇസ്രായേലികളെ ആക്രമ ിച്ചവരെന്ന് ആരോപിച്ചാണ് സൈന്യം കുരുതി നടത്തിയത്.
ഇതിന് തിരിച്ചടിയെന്നോണമ ുണ്ടായ വെടിവെപ്പിൽ രണ്ട് ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക് കേൽകുകയും ചെയ്തു. വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ കേന്ദ്രമായ ഒഫ്റക്ക് സമീപമാണ് ഇസ്രായേലികൾ കൊല്ലപ്പെട്ടത്. കാറിലെത്തിയ ഫലസ്തീനിയെന്ന് സംശയിക്കുന്നയാൾ വെടിവെക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി ആറു മണിക്കൂറോളം നീണ്ട ഒാപറേഷനിലാണ് മൂന്നു ഫലസ്തീനികളെ വധിച്ചത്. കിഴക്കൻ ജറൂസലമിൽ രണ്ട് ഇസ്രായേൽ പൊലീസുകാരെ കുത്തിപ്പരിക്കേൽപിച്ചതായി ആരോപിച്ചാണ് ഒരാളെ വധിച്ചത്. രണ്ടുമാസം മുമ്പുണ്ടായ അക്രമത്തിലെ പങ്കാരോപിച്ചാണ് മറ്റൊരാളെ വധിച്ചത്.
അസ്കർ അഭയാർഥി ക്യാമ്പിൽ നടന്ന റെയ്ഡിനിടെയാണ് മറ്റൊരു ഫലസ്തീനി കൊല്ലപ്പെട്ടത്. ഇസ്രായേലികൾക്കെതിരെ അക്രമം നടത്തിയതായി ആരോപിച്ച് വിവിധ ഫലസ്തീൻ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡിൽ 38 പേർ പിടിയിലായിട്ടുണ്ട്.
