പരിക്കേറ്റവരെ ചികിൽസിക്കുന്നതിനിടെ ഫലസ്തീൻ നഴ്സിനെ ഇസ്രായേൽ വെടിവെച്ച് കൊന്നു
text_fieldsഗാസ: ഫലസ്തീനിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരെ ചികിൽസിക്കുന്നതിനിടെ നഴ്സ് വെടിയേറ്റ് മരിച്ചു. ഫലസ്തീനിൽ നിന്നുള്ള റസാൻ അൽ നജ്ജാറാണ് ഇസ്രായേൽ ആക്രമണത്തിൽ വെടിയേറ്റ് മരിച്ചത്. ഫലസ്തീനിൽ ഇസ്രായേൽ ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവരെ ചികിൽസിക്കാൻ ദിവസങ്ങളായി റസാനും രംഗത്തുണ്ടുയായിരുന്നു. വെള്ളിയാഴ്ച പരിക്കേറ്റവർക്കുള്ള മരുന്നുമായി പോകുേമ്പാഴാണ് നജ്ജാറിനെ ഇസ്രായേൽ സൈന്യം വെടിവെച്ച് വീഴ്ത്തിയത്.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഗാസ സ്ട്രീപ്പിൽ ഫലസ്തീൻ പ്രക്ഷോഭകാരികളും ഇസ്രായേൽ സൈന്യവും തമ്മിൽ രൂക്ഷമായ പോരാട്ടം നടന്നിരുന്നു. ഇതിൽ നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. ഇൗ ആക്രമണങ്ങളിലാണ് റസാൻ കൊല്ലപ്പെട്ടത്.
ഇസ്രയേൽ സ്ഥാപക ദിനത്തിൽ ജറുസലമിൽ യു.എസ് എംബസി തുറന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. തുടർന്ന് ഇസ്രായേലിനെതിരെ വലിയ പ്രക്ഷോഭങ്ങൾ ഫലസ്തീനിൽ ഉയർന്ന് വരികയായിരുന്നു.
