Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേലുമായുള്ള എല്ലാ...

ഇസ്രായേലുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിച്ച്​ ഫലസ്​തീൻ

text_fields
bookmark_border
Palestinian-President-Mahmoud-Abbas-26719.jpg
cancel

ജറൂസലം: ഇസ്രായേലുമായി നേരത്തേ ഏർപ്പെട്ടിട്ടുള്ള എല്ലാതരം കരാറുകളും അവസാനിപ്പിക്കുകയാണെന്ന് ഫലസ്​തീൻ പ്രസി ഡൻറ്​ മഹ്​മൂദ്​ അബ്ബാസ്​. അനധികൃതമായി നിർമിച്ചതെന്ന്​ ആരോപിച്ച്​ ജറൂസലമിലെ ഫലസ്​തീൻ കെട്ടിടങ്ങൾ ഇ​സ്രായേൽ ഇടിച്ചുനിരത്തിയതിനു പിന്നാലെയാണ്​ ഫലസ്​തീൻ അതോറിറ്റിയുടെ കടുത്ത തീരുമാനം. ഫലസ്​തീൻ ലിബറേഷൻ ഓർഗനൈസേഷ​​െൻറ അടിയന്ത​രയോഗത്തിലാണ്​ 84 വർഷം പഴക്കമുള്ള കരാറുകളിൽനിന്ന്​ പിൻവാങ്ങാൻ തീരുമാനിച്ചത്​.

സുരക്ഷാ സഹകരണമടക്കം വിവിധ മേഖലകളിലായി കഴിഞ്ഞ 25 വർഷത്തിനിടെ നിരവധി കരാറുകളിലാണ്​ ഇരു കൂട്ടരും ഒപ്പുവെച്ചത്​. എന്നാൽ, ഫലസ്​തീ​നി​​െൻറ പ്രഖ്യാപനത്തിൽ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. തീരുമാനം എങ്ങനെ നടപ്പാക്കുമെന്നതിന്​ രൂപരേഖ തയാറാക്കാൻ കമ്മിറ്റിക്ക്​ രൂപം നൽകുമെന്നും അബ്ബാസ്​ വ്യക്​തമാക്കി. സൂർ ബാഹെറിലെ വാദി ഹുമ്മൂസ്​ കെട്ടിട സമുച്ചയങ്ങൾ പൊളിച്ചുനീക്കിയതോടെ ഇസ്രായേലും ഫലസതീനും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. 17 കുടുംബങ്ങൾ ആണ്​​ ഭവനരഹിതരായത്​. ഇതിലൂടെ ഇസ്രായേൽ വാഗ്​ദാന ലംഘനം നടത്തിയതായും ഏർപ്പെട്ട കരാറുകൾ മാനിച്ച്​ നടപടിയിൽനിന്നും പിന്മാറണമെന്നും അബ്ബാസ്​ ആവശ്യപ്പെട്ടു. വംശഹത്യയാണ്​ ഇസ്രായേൽ നടത്തുന്നതെന്നും​ അബ്ബാസ്​ ആരോപിച്ചു.

1993ലെ ഓസ്​ലോ സമാധാന ഉടമ്പടി പ്രകാരം വെസ്​റ്റ്​ ബാങ്ക്​, കിഴക്കൻ ജറൂസലം, ഗസ്സ മുനമ്പ്​ എന്നിവിടങ്ങളിലെ അധിനിവിഷ്​ട മേഖലകളിൽ ഫലസ്​തീനികൾക്ക്​ സ്വയം ഭരണാധികാരം ഉണ്ടെന്നാണ്​. എന്നാൽ, ഇതി​​െൻറ നഗ്​നമായ ലംഘനത്തിനെതിരിൽ അന്തർദേശീയതലത്തിലും ഇസ്രായേലിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestineIsraelwest asiaworld newsmalayalam news
News Summary - Palestine declares suspension of all deals with Israel -world news
Next Story