യു.എന്നിന്റെ ഫലസ്തീൻ ഏജൻസിയെ ഇസ്രായേൽ നീക്കുന്നു
text_fieldsജറൂസലം: ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എന്നിെൻറ ഏജൻസിയെ ജറൂസലമിൽനിന്ന് ഇസ്രായേൽ നീക്കുന്നു. ഇസ്രായേൽ മേയർ നിർ ബർകത്ത് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകി. യു.എൻ.ആർ.ഡബ്ല്യു.എ ഇക്കാര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേൽ അധീനപ്പെടുത്തിയ കിഴക്കൻ ജറൂസലമിൽ കഴിയുന്നവർക്കായുള്ള മാനുഷിക സഹായങ്ങളെ ഇത്തരം നീക്കം പ്രതികൂലമായി ബാധിക്കുമെന്ന് ഇവർ പറയുന്നു. 24,000ത്തോളം ഫലസ്തീനികൾ കഴിയുന്ന ശൗഫാത്ത് അഭയാർഥി ക്യാമ്പിൽ യു.എൻ.ആർ.ഡബ്ല്യു.എ സ്കൂളുകളും ഹെൽത്ത് കെയർ സംവിധാനങ്ങളും നടത്തിവരുന്നതായി പറയുന്നു.
എന്നാൽ, ഇതിനെതിരെ ഇസ്രായേലിെൻറയും യു.എസിെൻറയും സമ്മർദം ഏജൻസി നേരിട്ടുവരുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ഏജൻസിക്കുള്ള ഫണ്ടിങ് യു.എസ് നിർത്തലാക്കിയിരുന്നു. ഫലസ്തീെൻറയും അന്താരാഷ്ട്ര സമൂഹത്തിെൻറയും വിമർശനം വിളിച്ചുവരുത്തിയിരുന്നു ഇത്. ഒരു പരമാധികാര സംവിധാനത്തിനകത്ത് മറ്റൊരു ‘പരമാധികാരത്തെ’ സ്ഥാപിക്കാനുള്ള ശ്രമമാണിതെന്നും ഫലസ്തീൻ അഭയാർഥികളുടെ പ്രശ്നം എന്ന കാപട്യത്തെ തങ്ങൾ അവസാനിപ്പിക്കുകയാണെന്നും പറഞ്ഞാണ് ഇപ്പോഴത്തെ ഇസ്രായേലിെൻറ നടപടി.
ഇസ്രായേൽ രൂപവത്കരണത്തിെൻറ ഭാഗമായുള്ള 1948ലെ യുദ്ധവേളയിൽ 75,0000ത്തിേലറെ ഫലസ്തീനികളാണ് ഇവിടെനിന്ന് പുറന്തള്ളപ്പെട്ടത്. അവരും അവരുടെ പിൻതലമുറക്കാരും യു.എൻ.ആർ.ഡബ്ല്യു.എ അഭയാർഥികളായാണ് പരിഗണിക്കപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
