പാകിസ്താനികൾക്ക് വിസ നൽകുന്നത് ഒരാഴ്ചത്തേക്ക് നിർത്തി
text_fieldsധാക്ക: പാകിസ്താനികൾക്ക് വിസ നൽകുന്ന നടപടികൾ ബംഗ്ലാദേശ് ഹൈകമീഷൻ ഒരാഴ്ചത്ത േക്ക് നിർത്തിവെച്ചു. 1971ലെ യുദ്ധ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാൻ ബംഗ്ലാദേശ് തീ രുമാനിച്ചതോടെ 2013 മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കഴിഞ്ഞ വർഷം ബംഗ്ലാദേശ് പാക് ഹൈകമീഷണർക്ക് വിസ നിഷേധിച്ചതോടെ ബന്ധം കൂടുതൽ തകർന്നു. എന്നാൽ, ഇതുസംബന്ധിച്ച് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഔദ്യോഗിക അറിയിപ്പൊന്നും പുറത്തിറക്കിയിട്ടില്ല.
2018 മാർച്ചിലാണ് പാകിസ്താൻ സഖ്ലൈൻ സിയാദയെ ബംഗ്ലാദേശ് ഹൈകമീഷണറായി നിയമിച്ചത്. എന്നാൽ, നിയമനം അംഗീകരിക്കാൻ ബംഗ്ലാദേശ് തയാറായില്ല.
സിയാദക്കു പകരം മറ്റൊരാളെ നിയമിക്കണമെന്ന് ആറുമാസത്തിനു ശേഷം ബംഗ്ലാദേശ് പാകിസ്താനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, പാകിസ്താൻ നടപടികളുമായി മുന്നോട്ടുപോയില്ല.
