പാകിസ്​താൻ ബന്ധം പാറപോലെ ഉറച്ചത്​ –ചൈന

  • പ്രസ്​താവന ന​യ​ത​ന്ത്ര ബ​ന്ധം സ്ഥാ​പി​ച്ച​തി​െൻറ 69ാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ

22:09 PM
21/05/2020
china-pakisthan

ബെ​യ്​​ജി​ങ്​: അ​ന്ത​ർ​ദേ​ശീ​യ രാ​ഷ്​​ട്രീ​യാ​ന്ത​രീ​ക്ഷം മാ​റു​ന്ന ഇ​ക്കാ​ല​ത്തും പാ​കി​സ്​​താ​നു​മാ​യു​ള്ള ത​ങ്ങ​ളു​ടെ ബ​ന്ധം പാ​റ​പോ​ലെ ഉ​റ​ച്ച​താ​െ​ണ​ന്ന്​ ചൈ​ന. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​യ​ത​ന്ത്ര ബ​ന്ധം സ്ഥാ​പി​ച്ച​തി​​െൻറ 69ാം വാ​ർ​ഷി​ക ദി​ന​ത്തി​ലാ​ണ്​ ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ വ​ക്താ​വ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ബെ​യ്​​ജി​ങ്ങി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

ചൈ​ന​യും ഇ​ന്ത്യ​യും ത​മ്മി​ൽ ന​യ​ത​ന്ത്ര ബ​ന്ധം സ്ഥാ​പി​ച്ച്​ ഒ​രു വ​ർ​ഷ​ത്തി​ന്​ ശേ​ഷം 1951ലാ​ണ്​ പാ​കി​സ്​​താ​നു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​ത്. പാ​കി​സ്​​താ​നി​ലെ ​60 ബി​ല്യ​ൺ ഡോ​ള​ർ (ഏ​ക​ദേ​ശം 45 ല​ക്ഷം കോ​ടി രൂ​പ) സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി പ​ദ്ധ​തി രാ​ജ്യ​ത്തി​ന്​​ പു​റ​ത്ത്​ ചൈ​ന ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ നി​ക്ഷേ​പ​മാ​ണ്.ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ പാ​കി​സ്​​താ​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ വ​ക്താ​വ്​ ഴാ​വോ ലി​ജി​യ​ൻ പ​റ​ഞ്ഞു. 
നേ​ര​ത്തേ ഇ​സ്​​ലാ​മാ​ബാ​ദി​ൽ ചൈ​നീ​സ്​ ഡെ​പ്യൂ​ട്ടി അം​ബാ​സ​ഡ​റാ​യി സേ​വ​ന​മ​നു​ഷ്​​ഠി​ച്ച ഴാ​വോ, പാ​കി​സ്​​താ​നി​ൽ ജോ​ലി ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷ​വും പ്ര​ക​ടി​പ്പി​ച്ചു.

Loading...
COMMENTS