ബലൂചിസ്താനിൽ കൊല്ലപ്പെട്ട ചൈനക്കാർ മതപ്രചാരകരെന്ന് പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനിൽ െഎ.എസ് ഭീകരർ ചൈനീസ് ദമ്പതികളെ തട്ടിക്കൊണ്ടുപോയശേഷം വധിച്ച സംഭവം പുതിയ തലത്തിലേക്ക്. കൊല്ലപ്പെട്ടവർ ബിസിനസ് വിസയിൽ പാകിസ്താനിൽ എത്തി മേഖലയിൽ മത-സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണെന്ന പാക് അധികൃതരുടെ വാദത്തോടെയാണിത്.
മേയ് 24നാണ് ലീ സിങ് യാങ്, മെങ് ലി സി എന്നിവരെ ബലൂചിസ്താനിലെ ജിന്ന നഗരത്തിൽനിന്ന് കാണാതായത്. ഇരുവരും ബിസിനസ് വിസയിൽ ചൈനയിൽനിന്ന് രാജ്യത്തെത്തിയ ഒരു സംഘത്തിൽ ഉണ്ടായിരുന്നവരാണെന്നും അതിനുശേഷം ക്വറ്റയിൽ എത്തി ഇവിടെയുള്ള കൊറിയക്കാരിൽനിന്ന് ഉർദു പഠിക്കുകയാണെന്ന വ്യാജേന സുവിശേഷ പ്രഭാഷണങ്ങളിൽ ഏർപ്പെട്ടുവരുകയായിരുന്നുവെന്നും പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാർ അലി ഖാൻ പറഞ്ഞതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
വിദേശികൾ വിസ നിയമങ്ങൾ ലംഘിക്കുന്നതിൽ ഉത്കണ്ഠ പ്രകടിപ്പിച്ച അദ്ദേഹം ൈചനീസ് പൗരന്മാർക്ക് വിസ അനുവദിക്കുന്ന നടപടിക്രമങ്ങൾ പരിശോധിക്കാനും ചൈനീസ് തൊഴിലാളികളുടെ വിശദവിവരങ്ങൾ എടുത്തു സൂക്ഷിക്കാനും നിർദേശം നൽകി. രാജ്യത്തെത്തുന്ന വിദേശികളുടെ സുരക്ഷ പാകിസ്താെൻറ ഉത്തരവാദിത്തമാണെന്നും എന്നാൽ, അതുപോലെതന്നെ ഇവിടെയുള്ള വിസ നിയമങ്ങൾ പാലിക്കാൻ അവരും ബാധ്യസ്ഥരാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. നേരത്തേ ഷാങ്ഹായ് കോർപറേഷൻ ഒാർഗനൈസേഷൻ ഉച്ചകോടിയോടനുബന്ധിച്ച യോഗത്തിൽ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് മുഖംകൊടുക്കാതെ മാറിയിരുന്നു. പൗരന്മാരുടെ കൊലയുമായി ബന്ധപ്പെട്ട നീരസമായിരുന്നു കാരണമായി മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
