ഭീകരർക്ക് വിരുന്നൂട്ടിയവരാണ് നിങ്ങൾ’ –യു.എസിനെതിരെ പാകിസ്താൻ
text_fieldsന്യൂയോർക്: ഹാഫിസ് സഇൗദിെൻറയും അഫ്ഗാൻ അതിർത്തിയിൽ സായുധപോരാട്ടം നടത്തുന്ന ഹഖാനി സംഘത്തിെൻറയും നടപടികളുടെ ഉത്തരവാദിത്തം തങ്ങൾക്കുമേൽ കെട്ടിവെക്കരുതെന്ന് യു.എസിനോട് പാകിസ്താൻ. 72ാമത് െഎക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിൽ സംസാരിക്കവേയാണ്, പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് തങ്ങളുടെ ചിരകാല സുഹൃത്തായ യു.എസിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. ‘‘ഹഖാനിമാരുടെയും, ഹാഫിസ് സഇൗദുമാരുടെയും പേരിൽ ഞങ്ങളെ ആക്ഷേപിക്കരുത്.
അവർ ഒരുകാലത്ത് നിങ്ങളുടെ പ്രിയപ്പെട്ടവരായിരുന്നു. വൈറ്റ്ഹൗസിൽ അവരെ വയറുനിറയെ വിരുന്നൂട്ടിയവരാണ് നിങ്ങൾ. ഇപ്പോൾ അക്കൂട്ടരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് പാകിസ്താനെതിരെ നിങ്ങൾ തിരിയുന്നത്’’ -ഖ്വാജ ആസിഫ് പറഞ്ഞു.‘‘ഹഖാനി സംഘത്തെയും ഹാഫിസ് സഇൗദിനെയും ലശ്കറെ ത്വയ്യിബയെയും പാകിസ്താൻ സംരക്ഷിക്കുന്നൂവെന്ന് പറയാൻ എളുപ്പമാണ്. അവർ പാകിസ്താന് ബാധ്യതയാണെന്ന് ഞാൻ അംഗീകരിക്കുന്നു. പക്ഷേ, അവരെ ഉന്മൂലനം ചെയ്യാൻ സമയം വേണം. കാരണം, ഇൗ സംഘത്തിനെ കവച്ചുവെക്കാൻ തക്കശേഷി ഞങ്ങൾക്കില്ല. നിങ്ങളാണെങ്കിൽ അവരെ കൂടുതൽ ശക്തരാക്കുകയാണ്’’ -ഖ്വാജ തുടർന്നു.
പാക്-അഫ്ഗാൻ അതിർത്തിയിലെ ശക്തമായ സാന്നിധ്യമാണ് ഭീകരസംഘമായ ഹഖാനികൾ. 70കളിൽ രൂപംകൊണ്ട സംഘത്തിന് അഫ്ഗാനിലെ സോവിയറ്റ് യൂനിയൻ സേനക്കെതിരെ പോരാടുന്നതിന് യു.എസ് എല്ലാവിധ പിന്തുണയും നൽകിയിരുന്നു. ഇന്ത്യയുമായുള്ള ബന്ധം ഉൗഷ്മളമാക്കുന്നതിന് പുതിയ ശ്രമങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ ഖ്വാജ ആസിഫ്, കശ്മീർ അടക്കം എല്ലാ വിഷയങ്ങളും ചർച്ചചെയ്യാൻ ഇന്ത്യ തയാറാവണമെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
