പാക് ‘മദർ തെരേസ’ ഡോ. റൂത് അന്തരിച്ചു
text_fieldsകറാച്ചി: പാകിസ്താനിലെ മദർ തെരേസ എന്നറിയപ്പെട്ട ജർമൻ ഡോക്ടർ റൂത് ഫോ അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസംബന്ധമായ അസുഖങ്ങളെ തുടർന്ന് കറാച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാകിസ്താനിലെ കുഷ്ഠരോഗികൾക്കായാണ് അവർ തെൻറ ജീവിതം മാറ്റിവെച്ചത്. 1960ൽ 29ാമത്തെ വയസ്സിലാണ് റൂത് ആദ്യമായി പാകിസ്താനിലെത്തിയത്. കുഷ്ഠരോഗികളുടെ ദയനീയാവസ്ഥ മനസ്സിൽ പതിഞ്ഞ അവർ പിന്നീട് ഇവിടെ സ്ഥിരവാസമാക്കുകയായിരുന്നു.
1962ൽ കുഷ്ഠരോഗികൾക്കായി കറാച്ചിയിൽ ആശുപത്രി പണിതു ഇൗ കന്യാസ്ത്രീ. ഇതിെൻറ ശാഖ പിന്നീട് പാകിസ്താനിലെ മറ്റു പ്രവിശ്യകളിലേക്ക് പടർന്നു പന്തലിച്ചു. 50,000ത്തോളം രോഗികൾക്ക് ചികിത്സ നൽകി ഇൗ ആരോഗ്യ കേന്ദ്രങ്ങളിൽ. കുഷ്ഠരോഗം നിർമാർജനം ചെയ്യണമെന്ന അവരുടെ കഠിന പ്രയത്നങ്ങൾ ഫലം കണ്ടു. 1996ൽ ലോകാരോഗ്യ സംഘടന പാകിസ്താനെ ഏഷ്യയിലെ ആദ്യ കുഷ്ഠരോഗ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു.
1929ൽ ജർമനിയിലാണ് റൂത് ജനിച്ചത്. രണ്ടാം ലോകയുദ്ധത്തിെൻറ കെടുതികൾ നേരിട്ടറിഞ്ഞു. ഡോേട്ടഴ്സ് ഒാഫ് ദ ഹാർട് ഒാഫ് മേരി സൊസൈറ്റിയിൽ ചേർന്ന റൂത് ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിച്ചിരുന്നു. 1979ൽ പാകിസ്താനിലെ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്കാരമായ ഹിലാലി ഇംതിയാസ് നൽകി ആദരിച്ചു. കറാച്ചിയിലെ ജർമൻ കോൺസുലേറ്റിൽനിന്ന് സ്റ്റാഫർ പുരസ്കാരവും നേടിയിട്ടുണ്ട്. മരണത്തിൽ പ്രധാനമന്ത്രി ശാഹിദ് അബ്ബാസി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
