പാക് മനുഷ്യാവകാശ പ്രവർത്തക അസ്മ ജഹാംഗീർ അന്തരിച്ചു
text_fieldsലാഹോർ: പാക് മനുഷ്യാവകാശ പ്രവർത്തകയും മുതിർന്ന അഭിഭാഷകയുമായ അസ്മ ജഹാംഗീർ (66) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ ലഹോറിലെ ഹമീദ് ലത്തീഫ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സഹോദരി ഹിന ജിലാനിയാണ് മരണവിവരം പുറത്തുവിട്ടത്.
ജഹാംഗീറിെൻറ മരണവിവരം അറിഞ്ഞ് സാമൂഹിക പ്രവർത്തകരും അഭിഭാഷകരുമുൾെപ്പടെ നിരവധിപേർ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും അനുശോചനം രേഖപ്പെടുത്തി.
െഎക്യരാഷ്ട്രസഭയുടെ മുൻ റിപ്പോർട്ടർ, പാക് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡൻറ്, മനുഷ്യാവകാശ കമീഷൻ സ്ഥാപകാംഗം, ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പാകിസ്താനിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ നടത്തിയ പ്രേക്ഷാഭത്തെ തുടർന്ന് 1983ൽ സിയാഉൽ ഹഖിെൻറ ഭരണകാലത്ത് ഇവർ ജയിലിലടക്കപ്പെട്ടു. 2007ൽ പർവേസ് മുശർറഫിെൻറ പട്ടാളഭരണകാലത്തും ഇവർ അറസ്റ്റ് ചെയ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് ഇഫ്തിഖാർ ചൗധരിയെ പുറത്താക്കിയതിനെതിരെ നടന്ന അഭിഭാഷക സമരത്തിലും മുൻനിരയിലുണ്ടായിരുന്നു. സുപ്രീംേകാടതിയുടെ ജുഡീഷ്യൽ ആക്ടിവിസത്തിന് എതിരെയും ശബ്ദമുയർത്തി.
പ്രധാനമന്ത്രി നവാസ് ശരീഫിനെ അയോഗ്യനാക്കിയ കോടതി ഉത്തരവിനെ വിമർശിച്ചു. തെൻറ ജീവന് പാക് ചാരസംഘടനയായ െഎ.എസ്.െഎയിൽനിന്ന് ഭീഷണിയുണ്ടെന്ന് 2012ൽ അസ്മ ജഹാംഗീർ പറഞ്ഞിരുന്നു. റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം, ഫ്രീഡം അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു.
നിര്യാണത്തിൽ പാകിസ്താൻ ചീഫ് ജസ്റ്റിസ് മിയാൻ സാഖിബ് നിസാർ, മുൻ പ്രധാനമന്ത്രി നവാസ് ശരീഫ്, മുൻ പ്രസിഡൻറ് ആസിഫ് അലി സർദാരി, തെഹ്രീകെ ഇൻസാഫ് പാർട്ടി ചെയർമാൻ ഇംറാൻ ഖാൻ എന്നിവർ അനുശോചിച്ചു.
ബിസിനസുകാരനായ തഹ്രീർ ജഹാംഗീർ ആണ ്ഭർത്താവ്. മൂന്നുമക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
