ശഹബാസ് ശരീഫ് പി.എം.എൽ തലപ്പത്ത്
text_fieldsലാഹോർ: മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫിെൻറ ഇളയ സഹോദരനും പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയുമായ ശഹബാസ് ശരീഫ് പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ) പാർട്ടിയുടെ നേതൃസ്ഥാനത്ത്. ശഹബാസിനെ പാർട്ടിയുടെ ഇടക്കാല പ്രസിഡൻറായാണ് തിരഞ്ഞെടുത്തത്.
അഴിമതിക്കേസിൽ കുറ്റാരോപിതനായ നവാസ് ശരീഫ് പാർട്ടി നേതൃസ്ഥാനമൊഴിയണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണിത്. ലാഹോറിലെ നവാസിെൻറ വസതിയിൽ നടന്ന യോഗത്തിൽ 45 ദിവസത്തേക്കാണ് കേന്ദ്ര കമ്മിറ്റി ശഹബാസിനെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
നവാസ് തന്നെയാണ് സഹോദരെൻറ പേര് നിർദേശിച്ചത്. പാർട്ടി അംഗങ്ങൾ െഎകകണ്ഠ്യേന ഇത് അംഗീകരിക്കുകയും ചെയ്തു. നവാസിനെ പി.എം.എൽ-എൻ ആജീവനാന്ത ഖ്വായിദ് (മുതിർന്ന നേതാവ്) ആയും പാർട്ടി അംഗീകരിച്ചു. ജനാധിപത്യത്തിനും പാർട്ടിക്കും അദ്ദേഹം നൽകിയ സേവനങ്ങൾ പരിഗണിച്ചാണിത്.
നിലവിലെ പ്രസിഡൻറ് പദവിയൊഴിഞ്ഞാൽ 45 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പാർട്ടി ചട്ടം. പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചാൽ ശഹബാസ് ആയിരിക്കും പ്രധാനമന്ത്രിയാവുകയെന്നും റിപ്പോർട്ടുണ്ട്. നേരത്തേ നവാസിെൻറ പത്നി കുൽസൂമിനെയായിരുന്നു ആ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ, അർബുദബാധിതയായ കുൽസൂമിന് രാഷ്ട്രീയത്തിൽ സജീവമാകാൻ കഴിയില്ലെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
