Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹുർറിയത്ത്...

ഹുർറിയത്ത് രൂപീകരണത്തിന്​ പിന്നിൽ​ തങ്ങളെന്ന്​​ മുൻ െഎ.എസ്​.​െഎ ​േമധാവിയുടെ വെളിപ്പെടുത്തൽ

text_fields
bookmark_border
ഹുർറിയത്ത് രൂപീകരണത്തിന്​ പിന്നിൽ​ തങ്ങളെന്ന്​​ മുൻ െഎ.എസ്​.​െഎ ​േമധാവിയുടെ വെളിപ്പെടുത്തൽ
cancel

ന്യൂഡൽഹി: ​പാക്​ രഹസ്യാന്വേഷണ വിഭാഗമായ ഇൻറർ സർവീസ്​ ഇൻറലിജൻസി​​​​​െൻറ​(െഎ.എസ്​.​െഎ) സൃഷ്​ടിയാണ്​ ഹുർറിയത്തെന്ന്​ ​ മുൻ  െഎ.എസ്​.​െഎ മേധാവി മുഹമ്മദ്​ അസാദ്​ ദുർറാനി.  ‘സ്​പൈ ക്രോണിക്കിൾസ്​ റോ, ​െഎ.എസ്​.​െഎ ആൻറ്​ ദി ഇല്ല്യൂഷൻ ഒാഫ്​ പീസ്​’ എന്ന പുസ്​തകത്തിലാണ്​ അദ്ദേഹത്തി​​​​​െൻറ വെളിപ്പെടുത്തൽ​.

 മാധ്യമപ്രവർത്തക​നായ ആദിത്യ സിൻഹയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ മുൻ മേധാവി എ.എസ്​.ദുലാത്തുമായി നടത്തിയ സംഭാഷണത്തിലാണ്​ ദുർറാനിയുടെ വെളി​െപ്പടുത്തൽ. പാകിസ്​താ​​​​​െൻറ ഭാഗത്തു നിന്നുള്ള ആദ്യ കുറ്റസമ്മതമാണിത്​. ഹുർറിയത്തി​​​​​െൻറ രൂപീകരണത്തിലും കാശ്​മീരി വിഘടനവാദത്തി​​​​​െൻറ ആദ്യകാലങ്ങളിൽ ഹുർറിയത്തി​​​​​െൻറ സംഭാവനകളിലും ​െഎ.എസ്​.​െഎയുടെ പങ്കിനെ കുറിച്ച്​ പറയുന്നിടത്താണിക്കാര്യം പറയുന്നത്​. 

 കശ്​മീരിൽ വലിയ തോതിലുള്ള സായുധ വിഘടനവാദ ആക്രമണം ആദ്യമായി പൊട്ടിപ്പുറപ്പെട്ട 1990-92കാലത്ത്​ ​െഎ.എസ്​.​െഎയെ നയിച്ചിരുന്നത്​ ദുർറാനിയായിരുന്നു. കശ്​മീരിലെ ചെറുത്തു നിൽപ്പിന്​ ഒരു രാഷ്​ട്രീയ ദിശാബോധം നൽകുന്നതിന്​ ഹുർറിയത്ത്​ രൂപീകരിക്കുകയെന്നത്​ നല്ലൊരു ആശയമാണെന്ന്​ താൻ കരുതിയെന്നും ഇൗ നല്ല ആശയം കശ്​മീരിൽ കലാപത്തിനിടയാക്കുമെന്ന്​ കരുതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യക്കെതിരെ ​െഎ.എസ്​.​െഎയുടെ വലിയ പരാജയം എന്താണെന്ന ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കശ്​മീരിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ എത്ര കാലം അത്​ മുന്നോട്ടു പോകുമെന്ന്​ മനസ്സിലാക്കാൻ സാധിക്കാത്തതായിരുന്നു തങ്ങളുടെ പരാജയമെന്ന്​ അദ്ദേഹം പറഞ്ഞു. ആറു മാസമോ ഒരു വർഷമോ അത്​ നില നിൽക്കുന്നത്​ സ്വാഭാവികമാണ്​. എന്നാൽ കലാപം നീണ്ടു പോയതോടെ ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്ന്​​ തങ്ങൾ​ ആശയക്കുഴപ്പത്തിലായി. കലാപം നിയന്ത്രണാതീതമാവണമെന്നോ, ഇരു കൂട്ടർക്കും ആവശ്യമില്ലാത്ത യുദ്ധത്തിലേക്ക്​ നീങ്ങണമെന്നോ തങ്ങൾ ആഗ്രഹിച്ചിരുന്നില്ലെന്നും ദുർറാനി വെളിപ്പെടുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISIrawworld newsmalayalam newsmohammad asad durraniSpy Chronicles RAW ISI and the Illusion of Peace
News Summary - Pakistan's Former Spy Chief Admits ISI's role behind the formation of Hurriyat-world news
Next Story