Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഴിമതി: ശരീഫിെൻറ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്
text_fieldsbookmark_border
ഇസ്ലാമാബാദ്: പാനമ പേപ്പേഴ്സ് പുറത്തുവിട്ട അഴിമതിക്കേസിനെ തുടർന്ന് പ്രധാനമന്ത്രിപദം രാജിവെച്ച നവാസ് ശരീഫിെൻറ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച പാക് അഴിമതി വിരുദ്ധ സമിതി സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവിട്ടു. അഴിമതിക്കേസിൽ കഴിഞ്ഞ ജൂൈല 28ന് സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടർന്നാണ് ശരീഫ് രാജിവെച്ചത്്.
ശരീഫിനും കുടുംബത്തിനുമെതിരായ അഴിമതിക്കേസിൽ വാദം നടക്കുന്നത് അക്കൗണ്ടബിലിറ്റി കോടതിയിലാണ്. കേസിൽ ഇൗമാസം 26ന് ഹാജരാവണമെന്നാവശ്യപ്പെട്ട് കോടതി ശരീഫിനും കുടുംബത്തിനും നോട്ടീസ് അയച്ചിരുന്നു. റാവൽപിണ്ടിയിലുള്ള ശരീഫിെൻറ വസതിക്കു മുന്നിൽ കോടതി ജപ്തി നോട്ടീസ് പതിച്ചിട്ടുണ്ട്.
ശരീഫും മക്കളും ഭാര്യയുടെ ചികിത്സാർഥം ലണ്ടനിലാണ്. അഴിമതിക്കേസുകൾ നിലവിലുള്ളതിനാൽ അവർ രാജ്യത്തേക്ക് മടങ്ങിവരില്ലെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഭാര്യയുടെ ചികിത്സ കഴിഞ്ഞാലുടൻ പാകിസ്താനിലേക്ക് മടങ്ങുമെന്നാണ് ശരീഫിെൻറ പാർട്ടിവൃത്തങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
