ഭർത്താവിനെ കൊല്ലാൻ യുവതി പാലിൽ വിഷം കലർത്തി; 13 പേർ മരിച്ചു
text_fieldsലാഹോർ: പാലിൽ വിഷം ചേർത്ത് ഭർത്താവിനെയും ബന്ധുക്കളെയും കൊലപ്പെടുത്തിയ നവവധു കുടുങ്ങി. നവവധുവിെൻറ മരണക്കെണിയിൽ ഭർത്താവും ബന്ധുക്കളുമുൾപ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ ഒഴിവാക്കുന്നതിനായിട്ടാണ് യുവതി പാലിൽ വിഷം ചേർത്തത്. ലാഹോറിന് സമീപം ദൗലത് പൗർ സ്വദേശി ആസിയയാണ് ഭർത്താവ് അംജത്തിനെ കൊല്ലാൻ പാലിൽ വിഷം ചേർത്തത്. എന്നാൽ അംജത്ത് കുടിക്കാത്തതിനാൽ ആ പാലുകൂടി ചേർത്തു തയാറാക്കിയ ലെസ്സി തയാറാക്കി ബന്ധുക്കൾക്കു കൂടി നൽകുകയായിരുന്നു.
വിഷബാധയേറ്റ 14 പേർ ആശുപത്രിയിലാണ്. ആസിയയുടെ സമ്മതമില്ലാതെയാണ് ഇവരുടെ വിവാഹം നടത്തിയത്. ആ എതിർപ്പ് പിന്നീട് കലഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹശേഷം നടത്തിയ സൽക്കാരത്തിനിടെയാണ് ആസിയ പാലിൽ വിഷം കലർത്തിയത്. യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
