‘നരകത്തിൽ കിടന്ന്​ മരിക്കൂ’; മോദിക്ക്​ വധഭീഷണിയുമായി പാക്​ പോപ്​ ഗായിക

13:38 PM
15/09/2019

ലാഹോർ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണി മുഴക്കി സോഷ്യൽ മീഡയയിൽ വിഡിയോ പങ്കുവെച്ച പാകിസ്​താൻ പോപ്​ ഗായിക റാബി പീർസാദ വിവാദത്തിൽ. റാബിയുടെ ഉടമസ്ഥതയിലുള്ള ലാഹോറിലെ ബ്യൂട്ടി സലൂണിൽ വെച്ച്​ പെരുമ്പാമ്പുകളുമായുള്ള വിഡിയോയിലാണ്​ താരം മോദിക്കെതിരെ ഭീഷണി മുഴക്കിയത്​. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ പെരുമ്പാമ്പുകളെ പ്രത്യേക സമ്മാനമായി അയക്കുമെന്നും നരകത്തിൽ പോയി മരിക്കാൻ തയാറാകൂ​ എന്നുമാണ്​ റാബി വിഡിയോയിൽ പറഞ്ഞത്​.

പെരുമ്പാമ്പുകളെയും ചീങ്കണ്ണിയേയും പല വിഭാഗത്തിലുള്ള പാമ്പുകളെയും റാബി മുറിയിൽ നിരത്തിയിരുന്നു. ‘‘കശ്​മീരി സ്​ത്രീയായ ഞാൻ ഈ പാമ്പുകളെ ഇന്ത്യയിലേക്കെത്തിക്കാൻ തയാറായിരിക്കുന്നു. ഇൗ സമ്മാനം പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്​. കശ്​മീരികളെ പരിഗണിക്കുന്ന നിങ്ങൾക്കായാണ്​ ഇവയെ തയാറാക്കിയിരികുന്നത്​. അതുകൊണ്ട്​ നരകത്തിൽ കിടന്ന്​ മരിക്കാൻ തയാറായിക്കോളൂ. എ​​െൻറ കൂട്ടുകാർ അവിടെ നിങ്ങളെ ഭക്ഷണമാക്കും’’ -റാബി യൂ ടൂബ്​ ചാനലിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. വിഡിയോ ട്വിറ്ററിലും പോസ്​റ്റ്​ ചെയ്​തിരുന്നു.

റാബി പീർസാദയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വന്യജീവികളെ സലൂണിൽ സൂക്ഷിച്ചതിന്​ പഞ്ചാബ്​ വന്യജീവി സംരക്ഷണ വകുപ്പ്​ കേസെടുക്കുകയും ചെയ്​തു. 


 

Loading...
COMMENTS