പാകിസ്താനിൽ സൈനികവിമാനം തകർന്ന് 19മരണം
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ സൈനിക വിമാനം തകർന്ന് രണ്ട് പൈലറ്റുമാരും മൂന്ന് സൈ നികരുമുൾപ്പെടെ 19പേർ മരിച്ചു. പതിവു പരിശീലനപ്പറക്കലിനിടെയാന് റാവൽപിണ്ഡിയി ലെ ജനവാസമേഖലയായ ഗാരിസൺ നഗരത്തിൽ വിമാനം തകർന്നുവീണത്. മരിച്ചവരിൽ 14 പേർ തദ്ദേശവാസികളാണ്. ആറോളം വീടുകളും തകർന്നിട്ടുണ്ടെന്ന് പാക് സൈന്യം അറിയിച്ചു.
12 പേർക്ക് പരിക്കുമുണ്ട്. ചൊവ്വാഴ്ച പുലർച്ച 2.30നും 2.40നുമിടയിലായിരുന്നു സംഭവം. അപകടകാരണം വ്യക്തമായിട്ടില്ല. വിമാനം തകർന്നുവീണതിനെ തുടർന്നുണ്ടായ തീപിടിത്തത്തിലാണ് വീടുകൾ കത്തിനശിച്ചത്. വ്യോമയാന സുരക്ഷയിൽ ഏറെ പിറകിലാണ് പാകിസ്താൻ. നിരവധി വിമാനങ്ങളാണ് ഇവിടെ അപകടത്തിൽപെടുന്നത്. .
