ഹോളി ആഘോഷമില്ല; ഇന്ത്യൻ മുസ്ലീംകൾക്ക് ഐക്യദാർഢ്യവുമായി പാക് ഹിന്ദുക്കൾ
text_fieldsകറാച്ചി: ഡൽഹിയിൽ വംശഹത്യക്കിരയായ മുസ്ലീംകൾക്ക് ഐക്യദാർഢ്യവുമായി പാകിസ്താനിലെ ഹിന്ദുസമൂഹം. കറാച്ചിയിൽ മാർച്ച് സംഘടിപ്പിച്ച ഹിന്ദു സമൂഹം ഡൽഹി ആക്രമണങ്ങളിൽ ഇരയായവർക്ക് ഐക്യദാർഢ്യവുമായി ഹോളി ആഘോഷം ലളിതമാക ്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഞങ്ങളുടെ മുസ്ലിം സഹോദരങ്ങൾ ആക്രമിക്കപ്പെടുകയും കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. അവരുടെ വസ്തുവകകൾ നശിപ്പിച്ചിരിക്കുന്നു. ഇതിന് ഐക്യദാർഢ്യവുമായാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ ഹോളി ആഘോഷം മതപരമായ ആഘോഷം മാത്രമായി ചുരുക്കുമെന്നും നിറങ്ങളുണ്ടാകുകയില്ലെന്നും സംഘാടകരിലൊരാളായ പണ്ഡിറ്റ് മുകേഷ് കുമാർ അറിയിച്ചു.
യു.എൻ അടക്കമുള്ള ആഗോളസമൂഹത്തോട് മോദി സർക്കാറിെൻറ ന്യൂനപക്ഷ അടിച്ചമർത്തലുകൾക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുന്നുവെന്നും ഇന്ത്യയിലെ ഹിന്ദുസഹോദരങ്ങളോട് ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻവേണ്ടി നിലകൊള്ളാൻ പറയുന്നതായും മുകേഷ് കുമാർ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ മുസ്ലീംകളെ തുല്യപൗരന്മാരായി പരിഗണിക്കണമെന്ന് പ്രക്ഷോഭത്തിെൻറ സംഘാടകരിലൊരാളായ ശാന്തി ദേവി അഭിപ്രായപ്പെട്ടു.
പാകിസ്താൻ ജനതയുെട ജനസംഖ്യയിൽ രണ്ടുശതമാനമാണ് ഹിന്ദുക്കളുള്ളത്.