Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘കാവൻ’...

‘കാവൻ’ മോചിതനാകുന്നു; കംബോഡിയയിലെ വനാന്തരങ്ങളിലേക്ക്​

text_fields
bookmark_border
‘കാവൻ’ മോചിതനാകുന്നു; കംബോഡിയയിലെ വനാന്തരങ്ങളിലേക്ക്​
cancel

ഇസ്​ലാമാബാദ്​: ഇടുങ്ങിയ കൂടിനോടും കാലുകളിലെ ചങ്ങലയോടും വിടപറയാൻ ‘കാവൻ’ ഒരുങ്ങുന്നു. അധികം വൈകാതെ സ്വാതന്ത്ര്യത്തി​​െൻറ സുഖം നുകരാനാകുമെന്ന പ്രതീക്ഷയിലാണ്​ അവൻ. ഇസ്​ലാമാബാദിലെ കാഴ്​ചബംഗ്ലാവിലെ ഒറ്റപ്പെട്ട ജീവിതം അവസാനിപ്പിച്ച്​ ‘കാവൻ’ എന്ന ആന അധികം വൈകാതെ കംബോഡിയയിലെ വന്യജീവി സ​േങ്കതത്തിലേക്ക്​ എത്തും.

ഇസ്​ലാമാബാദിലെ ചെറിയ കാഴ്​ചബംഗ്ലാവിൽ ദുരിതമനുഭവിക്കുന്ന ആനയുടെ പ്രയാസം ലോകമെങ്ങുമുള്ള മൃഗസ്​നേഹികൾ കാമ്പയിനാക്കി മാറ്റുകയായിരുന്നു. ആക്​ടിവിസ്​റ്റുകൾ നൽകിയ ഹരജിയിൽ ആനയെ കംബോഡിയയിലേക്ക്​ മാറ്റാൻ ഇസ്​ലാമാബാദ്​ ഹൈകോടതി ഉത്തരവിട്ടു. 25,000 ഏക്കറുള്ള കംബോഡിയയിലെ വന്യജീവി സ​േങ്കതത്തിൽ ഇതിനകം 80ലധികം ആനകളെ പുനരധിവസിപ്പിച്ചിട്ടുണ്ട്​. കോടതി ഉത്തരവ്​ അംഗീകരിക്കുമെന്നും ആനയെ മാറ്റുമെന്നും കാലാവസ്ഥ വ്യതിയാന മന്ത്രി മിയാൻ അസ്​ലം അമിൻ പറഞ്ഞു. എന്നാണ്​ കംബോഡിയയിലേക്ക്​ കൊണ്ടുപോകുകയെന്ന്​ മന്ത്രി വ്യക്​തമാക്കിയില്ല. 


1985ൽ ശ്രീലങ്ക സമ്മാനമായി നൽകിയ ‘കാവൻ’ ഇസ്​ലാമാബാദ്​ കാഴ്​ചബംഗ്ലാവിൽ കുട്ടികൾ അടക്കമുള്ളവരുടെ പ്രധാന ആകർഷണമായിരുന്നു. ആനയെ പീഡിപ്പിച്ചിട്ടില്ലെന്നും കൂട്ടുണ്ടായിരുന്ന പിടിയാന 2012ൽ ​െചരിഞ്ഞതിനെ തുടർന്നാണ്​ ‘കാവൻ’ അക്രമാസക്​തനാകുന്നതെന്നുമാണ്​ കാഴ്​ചബംഗ്ലാവ്​ അധികൃതർ വ്യക്​തമാക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant
News Summary - Pakistani Court Approves Moving Zoo's Elephant to Cambodia
Next Story