പാകിസ്താനിൽ നിരോധിത സംഘടനകൾ ഫേസ്ബുക്കിൽ സജീവം
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ നിരോധിക്കപ്പെട്ട സംഘടനകൾ ഫേസ്ബുക്ക് വഴി പരസ്യപ്രവർത്തനം നടത്തുന്നതായി മാധ്യമ റിപ്പോർട്ട്. വിലേക്കർപ്പെടുത്തിയ 64 സംഘടനകളിൽ 41 എണ്ണം ഫേസ്ബുക്കിലൂടെ പ്രവർത്തിക്കുന്നതായി േഡാൺ പത്രമാണ് വിവരം പുറത്തുവിട്ടത്. പാകിസ്താനി താലിബാൻ, ലശ്കറെ ജാങ്വി എന്നിവ ഇതിലുൾപ്പെടും. പരസ്പര ബന്ധിതമായ സംഘടനകളുടെ ഒാൺലൈൻ ശൃംഖലയിൽ വിവിധ നിരോധിത സംഘങ്ങളും പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ഭീകരസംഘടനകളും ബലൂചിസ്താൻ, സിന്ധ് പ്രവിശ്യകളിലെ വിഘടനവാദികളുമുണ്ട്. പേജുകളും ഗ്രൂപ്പുകളും വ്യക്തിഗത അക്കൗണ്ടുകളുമായാണ് വിലക്കേർപ്പെടുത്തിയ സംഘടനകൾ ഫേസ്ബുക്കിൽ പ്രവർത്തിക്കുന്നത്.
ഇവരുടെ നയങ്ങൾക്ക് ജനങ്ങൾക്കിടയിൽനിന്ന് പിന്തുണ ലഭിക്കുന്നതായി സംഘടനകളുമായി ബന്ധമുള്ള ഫേസ്ബുക്ക് യൂസർ പ്രൊൈഫലുകൾ പരിശോധിച്ചപ്പോൾ വ്യക്തമായിട്ടുണ്ട്. ആയുധ ഉപയോഗത്തെയും പരിശീലനത്തെയും സംബന്ധിച്ച സംഘടനയുടെ പേജുകൾക്ക് ചിലർ പരസ്യമായി ലൈക്കും ചെയ്തിട്ടുണ്ട്. ചില ഫേസ്ബുക്ക് പേജുകൾ ഭീകരസംഘടനകളുടെ ഒൗദ്യോഗിക അക്കൗണ്ട് എന്ന നിലയിലും മറ്റുചിലത് സംഘടനകളുടെ പ്രത്യയശാസ്ത്രം പിന്തുടരുന്നവർ നടത്തുന്നത് എന്ന തരത്തിലുമാണ് പ്രവർത്തിക്കുന്നതെന്ന് പത്രം പറഞ്ഞു. ഉർദു, സിന്ധി, ബലൂചി ഭാഷകളിൽ വിവരങ്ങൾ കൈമാറുന്ന ഗ്രൂപ്പുകൾ പ്രദേശവാസികളെയും പ്രത്യേക ജനതയെയും ലക്ഷ്യംവെച്ചുള്ളതാണ്. വിലക്കേർപ്പെടുത്തിയ സംഘടനകൾ അവരുെട ഫേസ്ബുക്ക് അക്കൗണ്ടുകളിൽ പാകിസ്താനെ കുറ്റപ്പെടുത്തിയാണ് വിവരങ്ങൾ കൈമാറുന്നത്. എന്നാൽ, കശ്മീർ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചവ ഇന്ത്യയെയാണ് കുറ്റപ്പെടുത്തുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
