Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശമ്പളവര്‍ധന പ്രാര്‍ഥിക്കുന്ന കോടതി ജീവനക്കാര്‍ക്ക് മാത്രം –പാക് സുപ്രീംകോടതി

text_fields
bookmark_border
ശമ്പളവര്‍ധന പ്രാര്‍ഥിക്കുന്ന കോടതി ജീവനക്കാര്‍ക്ക് മാത്രം –പാക് സുപ്രീംകോടതി
cancel

ഇസ്ലാമാബാദ്: അഞ്ചുനേരം കൃത്യമായി പ്രാര്‍ഥിക്കുന്ന പാക് അധീന കശ്മീരിലെ കോടതി ജീവനക്കാര്‍ക്ക് മാത്രമേ ശമ്പളവര്‍ധവുള്ളൂ എന്ന വിചിത്ര നിര്‍ദേശവുമായി പാക് സുപ്രീംകോടതി. സുപ്രീംകോടതിയുടെ 12ാമത്തെ ചീഫ് ജസ്റ്റിസായി ശനിയാഴ്ച ചുമതലയേറ്റ ഇബ്രാഹിം സിയയുടേതാണ്  നിര്‍ദേശം.
കോടതിയിലെ എല്ലാ ജീവനക്കാരും കൃത്യമായി പ്രാര്‍ഥന നടത്തേണ്ടത് നിര്‍ബന്ധമാണെന്നും കോടതിക്കുപുറത്തും ഇത് തെറ്റിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ജീവനക്കാര്‍ പതിവായി പ്രാര്‍ഥന നടത്തുന്നുണ്ടോയെന്ന് കോടതി രഹസ്യമായി നിരീക്ഷിക്കും. ചില പ്രാര്‍ഥനകള്‍ക്ക് താന്‍ നേതൃത്വം നല്‍കുന്നതാണെന്നും സിയ കൂട്ടിച്ചേര്‍ത്തു. പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ നീതിയുറപ്പാക്കാന്‍ സമര്‍പ്പണം, സത്യസന്ധത, സ്ഥിരത എന്നിവയോടെ ജോലി ചെയ്യണമെന്നും കോടതി ജീവനക്കാരോട് നിര്‍ദേശിച്ചു. സത്യപ്രതിജ്ഞക്കുശേഷം സുപ്രീംകോടതി ജീവനക്കാര്‍ക്ക് സിയ സത്യവാചകം ചൊല്ലിക്കൊടുത്തിരുന്നു. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pakistan supreme court
Next Story