Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താനിൽ...

പാകിസ്​താനിൽ സ്​റ്റേറ്റ്​ ബാങ്ക്​, ഫെഡറൽ ബോർഡ്​ റവന്യൂ മേധാവികളെ പുറത്താക്കി

text_fields
bookmark_border
പാകിസ്​താനിൽ സ്​റ്റേറ്റ്​ ബാങ്ക്​, ഫെഡറൽ ബോർഡ്​ റവന്യൂ മേധാവികളെ പുറത്താക്കി
cancel

ഇസ്​ലാമാബാദ്​: പാകിസ്​താനിൽ സ്​റ്റേറ്റ്​ ബാങ്ക്​, ഫെഡറൽ ബോർഡ്​ ഓഫ്​ റവന്യൂ മേധാവികളെ പുറത്താക്കി. കടക്കെണിയിൽ പെട്ടുഴലുന്ന പാകിസ്​താൻ വായ്​പക്കായി ഐ.എം.എഫിനെ സമീപിച്ചിരുന്നു. ഐ.എം.എഫ്​ അധികൃതർ രാജ്യത്ത്​ സന്ദർശനം നടത്തിയതിനു പിന്നാലെയാണ്​ ഇരു മേധാവികളെയും പുറത്താക്കിത്​. വരുദിവസങ്ങളിൽ മന്ത്രിസഭയിലും അഴിച്ചുപണിയുണ്ടാകുമെന്ന്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ സൂചന നൽകിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനമൊന്നുമുണ്ടായില്ല.

എന്നാൽ, സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ പാകിസ്​താൻ ഗവർണർ താരിഖ്​ ബജ്​വയോട്​ രാജിവെക്കാൻ ആവശ്യപ്പെട്ടതായി ‘ഡോൺ’ പത്രം റിപ്പോർട്ട്​ ചെയ്​തു. 800 കോടി ഡോളറി​​െൻറ വായ്​പയാണ്​ പാകിസ്​താൻ ഐ.എം.എഫിനോട്​ ആവശ്യപ്പെട്ടത്​.

Show Full Article
TAGS:state bank Federal Board world news 
News Summary - Pakistan - State Bank, Federal Board heads sacked - World news
Next Story