Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹിന്ദു മാരേജ്​...

ഹിന്ദു മാരേജ്​ ബില്ലിന്​ പാകിസ്​​താൻ സെനറ്റി​െൻറ അംഗീകാരം

text_fields
bookmark_border
ഹിന്ദു മാരേജ്​ ബില്ലിന്​ പാകിസ്​​താൻ സെനറ്റി​െൻറ അംഗീകാരം
cancel

ഇസ്​ലമാബാദ്​: പാകിസ്​താനിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക്​ ആശ്വാസമാകുന്ന ഹിന്ദു മാരേജ്​ ബില്ലിന്​ പാകിസ്​താൻ സെനറ്റ്​ അംഗീകാരം നൽകി . 2015 സെപ്​തംബർ 26ന്​ ബില്ലിന്​ പാകിസ്​താൻ നാഷണൽ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. പ്രസിഡൻറ്​ കൂടി അംഗീകാരം നൽകുന്നതോട്​ കൂടി ബില്ല്​ നിയമമാകും.

ഹിന്ദു മാരേജ്​ ആക്​ട്​ യാഥാർഥ്യമാകുന്നതോട്​ കൂടി ഹിന്ദു സ്​ത്രീകൾക്ക്​ വിവാഹത്തി​​െൻറ ഒൗദ്യോഗിക രേഖ ലഭിക്കും. പാകിസ്​താനിലെ പഞ്ചാബ്​, ബലൂചിസ്​താൻ, ​ൈഖബർ  പ്രവിശ്യകളിലെ ഹിന്ദുകൾക്ക്​ നിയമത്തി​​െൻറ ഗുണം ലഭിക്കും. സിന്ധ്​ പ്രവിശ്യ മുമ്പ്​ തന്നെ ഹിന്ദുക്കൾക്കായുള്ള വിവാഹ നിയമം ഉണ്ടാക്കിയിരുന്നു.

പാകിസ്​താൻ നിയമ​ മന്ത്രി സഹിദ്​ ഹമീദാണ്​ ബില്ല്​ സെനറ്റിൽ അവതരിപ്പിച്ചത്​. സെനറ്റിൽ ബില്ലിനെതിരെ വലിയ എതിർപ്പുകളൊന്നും ഉയർന്നില്ല. എന്നാൽ സെനറ്റർ മുഫ്​തി അബ്​ദുൾ സത്താർ ബില്ലിനെതിരെ രംഗത്തെത്തി. നിലവിലുള്ള ഭരണഘടന ഹിന്ദുക്കളുടെ അവകാശങ്ങൾ പൂർത്തീകരിക്കുന്നതിന്​ പര്യാപ്​തമാണെന്ന്​ അദ്ദേഹം പറഞ്ഞു.  

എന്നാൽ ഹിന്ദു മാരേജ്​ ആക്​ടിനായി പ്രവർത്തിച്ച രമേഷ്​ കുമാർ അടക്കമുള്ളവർ ബില്ലിനെ അനുകൂലിച്ചു. നിർബന്ധിത മതം മാറ്റം ഉൾപ്പടെയുള്ള കാര്യങ്ങളെ തടയുന്നതിന്​ നിയമം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തി​​െൻറ രജിസ്​ട്രേഷൻ, വിവാഹ മോചനം, പുനർ വിവാഹം എന്നീ കാര്യങ്ങളിൽ കൃതമായ നിർവചനങ്ങൾ നൽകുന്നതാണ്​ നിയമം. വിവാഹത്തിനുള്ള പ്രായം സത്രീകൾക്കും പുരഷൻമാർക്കും 18 വയസാണെന്നും നിയമത്തിൽ പറയുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hindu Marriage BillPakistan Senate
News Summary - Pakistan Senate Passes Much-Awaited 'Hindu Marriage Bill 2017'
Next Story