ബലൂചിസ്​താനിൽ തീവ്രവാദ പ്രവർത്തനം നടത്തുന്നത്​​ ഇന്ത്യ - പാക്​ സെനറ്റ്​

10:45 AM
08/11/2018

ഇസ്​ലാമാബാദ്​: ഇന്ത്യയുടെ ചാരസംഘടനയായ റോയും അഫ്​ഗാനിസ്​താ​​​െൻറ രഹസ്യാന്വേഷണ ഏജൻസിയുമാണ്​ ബലൂചിസ്​താനിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന്​ പാകിസ്​താൻ സെനറ്റ്​ പാനൽ ചെയർമാൻ. ബലൂചിസ്​താനി​െല ഇന്ത്യൻ സർക്കാറി​​​െൻറ ഇടപെടലുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സമ്മതിച്ചതാണെന്നും സെനറ്റ്​ പാനൽ ചെയർമാൻ റഹ്​മാൻ മാലിക്​ ആരോപിച്ചു. 

ബലൂചിസ്​താനിലെ സുരക്ഷ ശക്​തമാക്കാൻ അത്യാധുനിക ഉപകരണങ്ങളും ഹെലികോപ്​റ്ററുകളും ലഭ്യമാക്കുമെന്നും അതിനായി ബജറ്റ്​ വിഹിതം വർധിപ്പിക്കാനും സെനറ്റ്​ പാനൽ തീരുമാനമെടുത്തു. 

രാജ്യത്തി​​​െൻറ ശത്രുക്കൾ ബലൂചിസ്​താനിൽ അക്രമങ്ങളുണ്ടാക്കാൻ പദ്ധതിയിടുന്നുവെന്ന്​ പാകിസ്​താനിലെ പാരാമിലിറ്ററി ഫോഴ്​സായ ഫ്രോണ്ടിയർ കോർപ്​സ്​ ഒാഫ്​ ബലൂചിസ്​താൻ ഇൻസ്​പെക്​ടർ ജനറൽ സെനറ്റിൽ പറഞ്ഞതിനു പിറകെയാണ്​ നടപടി. ബലൂചിസ്​താനിലെ സാഹചര്യം ലിബിയയിലേതും യെമനിലേതുമായാണ്​ ബോളിവുഡും ഹോളിവുഡും താരതമ്യം ചെയ്യ​ുന്നതെന്നും അദ്ദേഹം പാകിസ്​താൻ സെനറ്റിൽ പറഞ്ഞു​. 

ബലൂചിസ്​താന്​ സ്വാതന്ത്ര്യം അനുവദിക്കണമെന്ന്​ ആവശ്യ​െപ്പട്ട്​ യു.എന്നിനു മുന്നിൽ ബലൂച്​ ആക്​ടിവിസ്​റ്റുകൾ പ്രകടനം നടത്തിയ സംഭവം നടന്ന്​ മാസങ്ങൾ പിന്നിട്ടപ്പോഴാണ്​ പുതിയ സംഭവ വികാസങ്ങൾ. 
 

Loading...
COMMENTS