പാകിസ്താനിൽ 121 പേർ കസ്റ്റഡിയിൽ; മതപാഠശാലകൾ സർക്കാർ ഏറ്റെടുത്തു
text_fieldsലാഹോർ: തീവ്രവാദികൾക്കെതിരെ ശക്തമായ നടപടിയുമായി പാകിസ്താൻ. ഇതുമായി ബന്ധപ്പെട്ട് 121 പേരെ പാക് സർക്കാർ കസ് റ്റഡിയിലെത്തിട്ടുണ്ട്. 180 മദ്രസകളുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. പാക് ആഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്.
സുരക്ഷാ ഏജൻസികൾ 121 പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ടെന്ന് പാക് സർക്കാർ വ്യക്തമാക്കി. മദ്രസ, ആശുപത്രികൾ, ആംബുലൻസുകൾ എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്തതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും സമ്മർദത്തിന് വഴങ്ങിയല്ല തീവ്രവാദികൾക്കെതിരെ നടപടിയെടുത്തതെന്നും സർക്കാർ വ്യക്തമാക്കി.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം തീവ്രവാദികൾക്കെതിരെ നടപടി എടുക്കാത്തതിെൻറ പേരിൽ പാകിസ്താനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയും മറ്റ് ലോകരാജ്യങ്ങളും പാക് സർക്കാറിനെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
