പാകിസ്​താനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ​േക്ഷത്രം നവീകരിച്ചു

22:21 PM
27/10/2019
ലാഹോർ: നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം നവീകരിച്ച്​ പാകിസ്​താൻ. ലാഹോറിലെ സിയാൽകോട്ടിലെ ശിവാല തേജ സിങ്​ ​ക്ഷേത്രമാണ്​ നവീകരിച്ചത്​. പാകിസ്​താൻ ഹിന്ദു കൗൺസിലിനാണ്​ ക്ഷേത്രത്തി​​െൻറ നടത്തിപ്പുചുമതല. 

പഴയ രൂപം നിലനിർത്തിക്കൊണ്ടാണ്​ നവീകരണപ്രവൃത്തികൾ പൂർത്തിയാക്കിയത്​. കഴിഞ്ഞ ജൂലൈയിൽ ക്ഷേത്രം ആരാധനക്കായി തുറന്നു​െകാടുത്തിരുന്നു. 1992ൽ ബാബ​രി മസ്​ജിദ്​ തകർത്തതിൽ പ്രതിഷേധിച്ചുണ്ടായ ആക്രമണത്തിലാണ്​േക്ഷത്രം ഭാഗികമായി തകർന്നത്​.
Loading...
COMMENTS