Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭീകര ക്യാമ്പ്​...

ഭീകര ക്യാമ്പ്​ തകർത്തെന്ന ഇന്ത്യയുടെ പ്രസ്​താവന സത്യവിരുദ്ധമെന്ന്​ പാക്​ സൈന്യം

text_fields
bookmark_border
ഭീകര ക്യാമ്പ്​ തകർത്തെന്ന ഇന്ത്യയുടെ പ്രസ്​താവന സത്യവിരുദ്ധമെന്ന്​ പാക്​ സൈന്യം
cancel

ഇസ്​ലാമാബാദ്​: പാക്​ അധീന കശ്​മീരിലെ ഭീകര ക്യാമ്പുകൾ തകർത്തതായുള്ള ഇന്ത്യൻ സൈന്യത്തി​​െൻറ പ്രസ്​താവന പാക്​ സൈന്യം തള്ളി. ഇത്​ സത്യവിരുദ്ധമാണെന്ന്​ പാക്​ സൈനിക വക്താവ്​ മേജർ ജനറൽ ആസിഫ്​ ഗഫൂർ ട്വിറ്ററിൽ പറഞ്ഞു. ആക്രമണം നടന്നതായി പറയപ്പെടുന്ന സ്ഥലത്തേക്ക്​ ഏതെങ്കിലും വിദേശ നയതന്ത്രജ്​ഞനെ​യോ മാധ്യമ പ്രവർത്തകരെയോ ഇന്ത്യക്ക്​ എത്തിക്കാം. അതുവഴി​ അവർ അവകാശവാദം തെളിയിക്ക​ട്ടെ -ആസിഫ്​ ഗഫൂർ കൂട്ടിച്ചേർത്തു. അങ്ങ​െനയൊരു ക്യാ​മ്പുതന്നെ പ്രവർത്തിക്കുന്നില്ല. പുൽവാമ സംഭവത്തിനുശേഷം മുതിർന്ന ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ നടത്തുന്ന പ്രസ്​താവനകൾ മേഖലയുടെ സമാധാനത്തിന്​ ഭീഷണിയാണ്​. ഇത്​ പ്രഫഷനൽ സൈനിക നിലപാടുകൾക്ക്​ വിരുദ്ധവുമാണെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ജ​മ്മു-​ക​ശ്​​മീ​രി​ലെ കു​പ്​​വാ​ര​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ച്ച്​ പാ​ക്​ സേ​ന ന​ട​ത്തി​യ​ വെ​ടി​വെ​പ്പി​ൽ ര​ണ്ട്​ ഇ​ന്ത്യ​ൻ സൈ​നി​ക​രും ഒ​രു സി​വി​ലി​യ​നും കൊ​ല്ല​പ്പെ​ട്ടതിനുപിന്നാലെയാണ്​ ഇന്ത്യ ശ​ക്തമാ​യി തി​രി​ച്ച​ടി​ച്ചത്​. പാ​ക്​ അ​ധീ​ന ക​ശ്​​മീ​രി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പാ​ക്​ സൈ​നി​ക​ർ കൊ​ല്ല​​പ്പെ​ടുകയും അ​തി​ർ​ത്തി നി​യ​ന്ത്ര​ണ രേ​ഖ​യി​ലെ മൂ​ന്ന്​​ ഭീ​ക​ര ക്യാ​മ്പു​ക​ൾ ത​ക​ർ​ക്കുകയും ചെയ്​തതായി സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armypokworld newsterror camps
News Summary - Pakistan rejects reports about Indian Army targeting terror camps in PoK - World news
Next Story