Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപുൽവാമ ഭീകരാക്രമണം;...

പുൽവാമ ഭീകരാക്രമണം; പങ്കില്ലെന്ന്​ പാകിസ്​താൻ

text_fields
bookmark_border
പുൽവാമ ഭീകരാക്രമണം; പങ്കില്ലെന്ന്​ പാകിസ്​താൻ
cancel

ഇസ്​ലാമാബാദ്​: ജമ്മുകശ്​മീരിലെ പുൽവാമയിലെ ഭീകരാക്രമണത്തിൽ തങ്ങൾക്ക്​ പങ്കില്ലെന്ന്​ പാകിസ്​താൻ. പുൽവാമയി ലെ ആക്രമണം ഗൗരവമേറിയ വിഷയമാണ്​. ഒരന്വേഷണവും നടത്താതെ ഇന്ത്യൻ സർക്കാറും മാധ്യമങ്ങളും പാകിസ്​താനെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും ഇസ്​ലാമാബാദ്​ ആരോപിച്ചു.

ലോകത്തെവിടെ ഇത്തരം ഭീകരപ്രവർത്തനങ്ങൾ നടക്കുന്നതിനെയു ം എന്നും പാകിസ്​താൻ അപലപിച്ചിട്ടുണ്ട്​. ഒരന്വേഷണവും നടത്താതെ ഇന്ത്യൻ ഭരണകൂടവും മാധ്യമങ്ങളും ഇൗഭീകര പ്രവർത്ത നത്തിൽ പാകിസ്​താ​ന്​ പങ്കുണ്ടെന്ന്​ കാണിക്കാൻ നടത്തുന്ന വ്യഗ്രതയെ ശക്​തമായി എതിർക്കുന്നു -പാക് വിദേശകാര്യ വക്​താവ്​ മുഹമ്മദ്​ ഫൈസൽ പറഞ്ഞു.

അതേസമയം, ജ​മ്മു-​ക​ശ്​​മീ​രി​ലെ പു​ൽ​വാ​മ​യി​ൽ സൈ​നി​ക​ർ​ക്കു നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്​ പി​ന്നി​ൽ പാ​കി​സ്​​താ​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര തീ​വ്ര​വാ​ദി മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ​ജ​യ്​​ശെ മു​ഹ​മ്മ​ദാ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തിയിരുന്നു. ഇ​യാ​ൾ​ക്ക്​ തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ പാ​കി​സ്​​താ​ൻ പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്ന്​ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ ആരോപിച്ചു.

ദേ​ശ​സു​ര​ക്ഷ​ക്ക്​ എ​ല്ലാ ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ർ ഇ​ന്ത്യ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണ്. തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​നം പാ​കി​സ്​​താ​ൻ അ​വ​സാ​നി​പ്പി​ക്ക​ണം. മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ജ​യ്​​ശെ മു​ഹ​മ്മ​ദി​​​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ത​ട​യി​ടാ​ൻ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം മു​ന്നോ​ട്ടു​വ​ര​ണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഇന്നലെയാണ്​ പുൽ​വാമയിലെ ശ്രീനഗർ-ജമ്മു ഹൈവേയിലെ അവന്തിപോറയില്‍ സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിലെ ബസിനു നേരെ കാർ ബോംബ്​ സ്​ഫോടനം നടന്നത്​. സംഭവത്തിൽ 44 ​സൈനികരുടെ ജീവൻ നഷ്​ടമായി. തീവ്രവാദ സംഘടനയായ ജെയ്​ശെ മുഹമ്മദ്​ ആക്രമണ​ത്തി​​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്​. 2001നു ​ശേ​ഷം ഇ​താ​ദ്യ​മാ​ണ്​ ഇ​​ത്ര​ത്തോ​ളം സൈനികരുടെ ജീവൻ നഷ്​ടപ്പെടാനിടയാക്കിയ ഭീ​ക​രാ​ക്ര​മ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirworld newsmalayalam newsPulwama Terror Attack
News Summary - Pakistan Rejects Link to Pulwama Terror Attack - World News
Next Story