ഇന്ത്യയുമായി ചർച്ചക്ക് തയാറെന്ന് പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും ചർച്ചക്ക് സന്നദ്ധത അറിയിച്ച് പ ാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന് കത്തയച്ചു. മേഖലയിൽ സമാധാനം സ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.
വിദേശകാര്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ ജയ്ശങ്കറെ അഭിനന്ദിക്കാനും ഖുറൈശി മറന്നില്ല. മേയ് 30നാണ് ജയ്ശങ്കർ ചുമതലയേറ്റത്. ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണത്തോടെയാണ് ഇന്ത്യ-പാക് ബന്ധം കൂടുതൽ ശിഥിലമായത്. മഞ്ഞുരുക്കത്തിെൻറ സൂചനയുമായി പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
