കശ്മീർ പ്രശ്നത്തിന് ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ഇംറാൻ ഖാൻ
text_fieldsഇസ്ലാമാബാദ്: കശ്മീർ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുന്നതിന് ഇന്ത്യ തയാറാകണമെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. കശ്മീരിൽ സ്ഫോടനത്തിൽ ആറ് സിവിലിയന്മാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സിവിലിയന്മാരുടെ മരണത്തിന് ഉത്തരവാദി ഇന്ത്യൻ സൈന്യമാണെന്ന് ആരോപിച്ച ഇംറാൻ ഖാൻ, യു.എന്നിെൻറ നയങ്ങളും കശ്മീരികളുടെ അഭിലാഷവും പരിഗണിക്കുന്ന പരിഹാരത്തിന് സന്നദ്ധമാകണമെന്ന് പറഞ്ഞു.
ഞായറാഴ്ച സുരക്ഷസേനയുമായുണ്ടായ ഏറ്റമുട്ടലിൽ കശ്മീരിൽ മൂന്നു തീവ്രവാദികളും സ്ഫോടനത്തിൽ ആറ് സിവിലിയന്മാരും കൊല്ലപ്പെട്ടിരുന്നു. അധികാരമേറ്റ് മാസങ്ങൾക്കിടെ പലപ്പോഴായി കശ്മീർ പ്രശ്നത്തിൽ ചർച്ചയാകാമെന്ന് ഇംറാൻ ഖാൻ വ്യക്തമാക്കിയിരുന്നു.
