ജു​ഡീ​ഷ്യ​റി​ക്കെ​തി​​രെ പ്ര​സം​ഗി​ച്ച ​പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ കോ​ട​തി നോ​ട്ടീ​സ്​

23:06 PM
13/01/2018
pakistan-pm

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​ന​മ പേ​പ്പ​ർ കേ​സി​ലെ വി​ധി​ അ​ശ്ലീ​ല​മാ​ണെ​ന്ന്​ പ്ര​സ്​​താ​വി​ച്ച പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ശാ​ഹി​ദ്​ അ​ബ്ബാ​സി​ക്കെ​തി​രെ കോ​ട​തി നോ​ട്ടീ​സ്. അ​ഭി​ഭാ​ഷ​ക​നാ​യ അ​സ്​​ഹ​ർ സി​ദ്ദീ​ഖി​ ശാ​ഹി​ദ്​ അ​ബ്ബാ​സി​ക്കെ​തി​രെ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ന​ട​പ​ടി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന കോ​ട​തി​യെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണെ​ന്ന്​ ഹ​ര​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്​ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​​െൻറ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണെ​ന്നും സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ ആ​രോ​പി​ക്കു​ന്നു.

ക​ഴി​ഞ്ഞ ജൂ​ലൈ 28ന്​ ​പാ​ന​മ പേ​പ്പ​ർ കേ​സി​ൽ വി​ധി പ​റ​ഞ്ഞ പാ​ക്​ സു​പ്രീം​കോ​ട​തി മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​നെ​തി​രെ മൂ​ന്ന്​ അ​ഴി​മ​തി​ക്കേ​സു​ക​ൾ ചു​മ​ത്താ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കോ​ട​തി വി​ധി​ക്കെ​തി​രെ ന​വാ​സ്​ ശ​രീ​ഫും മ​ക​ൾ മ​റി​യ​മും അ​വ​ഹേ​ള​ന​പ​ര​മാ​യ പ്ര​സ്​​താ​വ​ന​ക​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി അ​സ്​​ഹ​ർ സി​ദ്ദീ​ഖി ചൂ​ണ്ടി​ക്കാ​ട്ടി. ജ​നു​വ​രി 15ന്​ ​മു​മ്പ്​ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ്​ കോ​ട​തി ഉ​ത്ത​ര​വ്.

COMMENTS