ഹാഫിസ് സഇൗദുമായി വേദി പങ്കിട്ട് പാക് മന്ത്രി
text_fieldsഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ ഹാഫിസ് സഇൗദുമായി വേദി പങ്കിട്ട് പാക് മന്ത്രി. ഞായറാഴ്ച ‘ദിഫാഏ പാകിസ്താൻ’ എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിൽ പാക് മതകാര്യ മന്ത്രി നൂറുൽ ഹഖ് ഖാദിരിയും ഹാഫിസ് സഇൗദും ഒരേ വേദിയിൽ സംഗമിച്ചതിെൻറ ദൃശ്യങ്ങൾ പുറത്തുവന്നു. രാജ്യത്തെ 40ലേറെ രാഷ്ട്രീയ, മതസംഘടനകളുടെ പൊതുവേദിയാണ് ദിഫാഏ പാകിസ്താൻ.
തീവ്രവാദത്തിനെതിരെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം യു.എൻ പൊതുസഭയിൽ പാകിസ്താൻ ഉറപ്പുനൽകിയിരുന്നു. ഇതിനു പിന്നാലെ മന്ത്രിയും മുംബൈ ഭീകരാക്രമണ സൂത്രധാരനും ഒരേ വേദി പങ്കിട്ടത് ഇന്ത്യയിൽ കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
ഹാഫിസ് സഇൗദിനെ നിയമത്തിനു മുന്നിൽ എത്തിക്കാൻ സഹായിക്കുന്നവർക്ക് അമേരിക്ക ഒരുകോടി ഡോളർ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
