കർതാർപുർ ഇടനാഴി ഉദ്ഘാടനം; സന്ദർശനത്തിന് ഇന്ത്യൻ സിഖ് തീർഥാടകർക്ക് പാസ്പോർട്ട് വേണ്ട
text_fieldsലാഹോർ: കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യയിൽ നിന്നുള്ള സിഖ് തീർഥാടകർക്ക് ഇളവുകൾ പ്രഖ്യാപിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. തീര്‍ഥാടകര്‍ക്ക് കർതാർപുർ സന്ദർശിക്കാൻ വീസ വേണ്ടെന്നും 10 ദിവസംമുമ്പ് ബുക് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതായും ഇംറാൻ അറിയിച്ചു. പകരം നിയമാനുസൃതമായ തിരിച്ചറിയൽ കാർഡ് കൈവശമുണ്ടായാൽ മതി.
ഇടനാഴി ഉദ്ഘാടന ദിവസമായ നവംബർ ഒമ്പതിനും ഗുരുനാനാക്കിെൻറ 550ാം ജന്മദിനമായ നവംബർ 12നും ഗുരുദ്വാരയിലേക്കുള്ള സന്ദർശനം സൗജന്യമായിരിക്കും. ഗുരുദ്വാര സന്ദർശിക്കുന്നതിന് 20 ഡോളറാണ്(ഏകദേശം 1419 രൂപ ) സാധാരണ ഈടാക്കുക.
പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്കിൽനിന്ന് നാലു കിലോമീറ്റർ അകലെ പാകിസ്താനിലെ നരോവൽ ജില്ലയിൽ കർതാർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാരവരെയാണ് ഇടനാഴി. സിഖ് മതസ്ഥാപകൻ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നത് ദർബാർ സാഹിബിലാണ്. സിഖ് മതവിശ്വാസികളുടെ വിശുദ്ധകേന്ദ്രമായ ഇവിടേക്ക് ഇന്ത്യയിൽനിന്ന് ഒരു സ്ഥിരം പാത വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്. എന്നാൽ, നയതന്ത്രതർക്കങ്ങളിൽ കുരുങ്ങി അത് നടപ്പായിരുന്നില്ല.
ഒടുവിൽ പ്രധാനമന്ത്രി ഇംറാൻ ഖാൻ ചർച്ചക്ക് തയാറായതോടെ കർതാര്‍പുര്‍ ഗുരുദ്വാരയിലേക്കുള്ള ഇടനാഴി നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദിവസവും 5000 തീർഥാടകർക്ക് ഗുരുദ്വാര സന്ദർശിക്കാം. ഈ മാസം ഒമ്പതിനാണ് കര്‍താർപുർ ഗുരുദ്വാരയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഇടനാഴി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുക. ഇടനാഴിയുടെ ഇന്ത്യന്‍ ഭാഗം ഗുർദാസ്പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താനിലെ ഭാഗം ഇംറാനും ഉദ്ഘാടനം െചയ്യും.