പാകിസ്താനിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു

10:01 AM
10/07/2019

കറാച്ചി: പാകിസ്താനിലെ 'ബോൽ ന്യൂസ്' വാർത്താ ചാനലിലെ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു. മുരീദ് അബ്ബാസ് എന്ന മാധ്യമപ്രവർത്തകനാണ് മരിച്ചത്. മുരീദിന്‍റെ സുഹൃത്തിനും വെടിവെപ്പിൽ പരിക്കേറ്റു. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഖയാബൻ-ഇ-ബുഖാരി പ്രദേശത്ത ഒരു കഫേക്ക് പുറത്തുവെച്ചായിരുന്നു സംഭവം. ആതിഫ് സമാൻ എന്നയാൾ കാറിലെത്തി വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ വീട്ടിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിനുശേഷം അക്രമി നെഞ്ചിൽ വെടിവെച്ച് ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്. പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Loading...
COMMENTS