Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​ത​സ്വാ​ത​ന്ത്ര്യം:...

മ​ത​സ്വാ​ത​ന്ത്ര്യം: പാകിസ്​താനെയും മ്യാന്മറിനെയും ‘പ്രത്യേക വിഭാഗം’ ആയി പരിഗണിക്കണമെന്ന്​ 

text_fields
bookmark_border
pakistan-flag
cancel
ഇസ്​ലാമാബാദ്​: പാ​കി​സ്​​താ​നി​ൽ മ​ത​സ്വാ​ത​ന്ത്ര്യം ദു​ർ​ബ​ല​മാ​ണെ​ന്നും അ​തി​നാ​ൽ ആ ​രാ​ജ്യ​ത്തെ ‘കരുതൽപട്ടിക’യിൽ ഉൾപ്പെടുത്തണമെന്നും യു.​എ​സ് സെ​ന​റ്റ​ർ​മാ​ർ. ബോ​ബ്​ മെ​ന​ദ​സ്, മാ​ർ​േ​കാ റൂ​ബി​യോ, ക്രി​സ്​ കൂ​ൺ​സ് തു​ട​ങ്ങി ആ​റ്​ സെ​ന​റ്റ​ർ​മാ​രാ​ണ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി റെ​ക്​​സ്​ ടി​ല്ലേ​ഴ്​​സ​ണി​നോ​ട്​ ഇൗ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.  

റോ​ഹി​ങ്ക്യ​ൻ മ​ത-​വം​ശീ​യ ന്യൂ​ന​പ​ക്ഷ​ത്തി​നെ​തി​രെ അ​തി​ക്ര​മം തു​ട​രു​ന്ന മ്യാ​ന്മ​റി​നെ​യും ഇൗ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പെ​ടു​ത്താ​ൻ ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ന​വം​ബ​ർ 13നു​മു​മ്പാ​യി യു.​എ​സ്​ സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​മ​െൻറ് യു.​എ​സ്​ കോ​ൺ​ഗ്ര​സി​നു​ മു​മ്പാ​കെ ഇ​ത്ത​രം രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക സ​മ​ർ​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ്​ സെ​ന​റ്റ​ർ​മാ​ർ പാ​കി​സ്​​താ​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. 

അ​ന്ത​ർ​ദേ​ശീ​യ മ​ത​സ്വാ​ത​ന്ത്ര്യ​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട യു.​എ​സ്​ ക​മീ​ഷ​ൻ കു​റെ നാ​ളു​ക​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​പോ​ലെ പാ​കി​സ്​​താ​നെ സി.​പി.​സി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്​ ടി​ല്ലേ​ഴ്​​സ​േ​ണാ​ട്​ സെ​ന​റ്റ​ർ​മാ​ർ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam news
News Summary - pakistan myanmar- World news
Next Story