Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആത്​മഹത്യക്ക്​ മുമ്പ്​...

ആത്​മഹത്യക്ക്​ മുമ്പ്​ പാക്​ മന്ത്രി ഭാര്യക്കു നേരെ മൂന്ന തവണ നിറയൊഴിച്ചു

text_fields
bookmark_border
mir-hazar-khan-bijarani-fariha-razak
cancel

ക​റാ​ച്ചി: പാ​കി​സ്​​താ​നി​ൽ ഭാര്യയെ ​െകാന്ന്​ ആത്​മഹത്യ ചെയ്​ത മന്ത്രി മൂന്നു തവണ ഭാര്യക്കു നേരെ വെടിയുതിർത്തതായി പൊലീസ്​. സി​ന്ധ്​ പ്ര​വി​ശ്യ​യി​ലെ പ്ലാ​നി​ങ്​ ആ​ൻ​ഡ്​​ ഡെ​വ​ല​പ്​​മ​​​​െൻറ്​ മ​ന്ത്രി​യാ​യ മി​ർ ഹ​സാ​ർ ഖാ​ൻ ബി​ജാ​ര​ണി(71)യാണ്​ ഭാ​ര്യ ഫാ​രി​ഹ റ​സാ​ക്കി​നെ വെടിവെച്ചു കൊന്നശേഷം ആത്​മഹത്യ ചെയ്​തത്​. 

വ്യാഴാഴ്​ച സ്വവസതിയിൽ വെടിയേറ്റ്​ മരിച്ച നിലയിൽ ഇരുവ​െരയും ക​െണ്ടത്തുകയായിരുന്നു. കുടുംബ പ്രശ്​നമാണ്​ കൊലപാതകത്തിലേക്ക്​ നിയിച്ചതെന്ന്​​ പൊലീസ്​ കരുതുന്നു. പാ​കി​സ്​​താ​ൻ പീ​പ്​​ൾ​സ്​ പാ​ർ​ട്ടി അം​ഗ​മാ​ണ്​ ബിജാരണി. മു​ൻ എം.​പി​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​യു​മാ​ണ്​ ഫാ​രി​ഹ. 

ഇ​വ​രു​ടെ മു​റി അകത്തുനി​ന്ന്​ പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​യിരുന്നു പ്രാഥമിക നിഗമനം. പിന്നീട്​ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ ആത്​മഹത്യയാണെന്ന വിവരമുള്ളത്​. സംഭവ സ്​ഥലത്തു നിന്നുള്ള തെളിവുകളുടെയും ആദ്യ പോസ്​റ്റുമോർട്ടം റിപ്പോർട്ടി​​​​െൻറയും അടിസ്​ഥാനത്തിൽ മന്ത്രി ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം അതേ ആയുധമുപയോഗിച്ച്​ സ്വയം വെടിവെക്കുകയായിരുന്നെന്ന്​ പൊലീസ്​ പറയുന്നു.  

മന്ത്രിയുടെ വസതി പൂട്ടി സീൽ ചെയ്​തിട്ടുണ്ട്​. സംഭവ സ്​ഥലത്തെ ചിത്രങ്ങളും വിരലടയാളവും പരിശോധിച്ചു. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും ​പരിശോധിച്ചു. ഇവയിൽ നിന്നെല്ലാം ആത്​മഹത്യയാണെന്ന്​ വ്യക്​തമായതായും ​െപാലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsshot diedmalayalam newsPak Minister
News Summary - Pakistan Minister Shoots Wife Thrice Before Killing Self: Police - World News
Next Story