Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightമതനിന്ദക്ക്​ വിചാരണ...

മതനിന്ദക്ക്​ വിചാരണ നേരിട്ടയാൾ കോടതിക്കുള്ളിൽ വെടിയേറ്റ്​ മരിച്ചു

text_fields
bookmark_border
മതനിന്ദക്ക്​ വിചാരണ നേരിട്ടയാൾ കോടതിക്കുള്ളിൽ വെടിയേറ്റ്​ മരിച്ചു
cancel

പെഷവാർ: പാകിസ്​താനിൽ മതനിന്ദ കേസിൽ വിചാരണ നേരിടുന്ന ന്യൂനപക്ഷമായ അഹ്​മദി വിഭാഗത്തിലെ അംഗം കോടതിക്കുള്ളിൽ വെടിയേറ്റുമരിച്ചു.  അതീവ സുരക്ഷ മേഖലയായ പെഷവാർ സിറ്റിയിലെ കോടതിയിൽ അഡീഷനൽ സെഷൻസ്​ ജഡ്​ജി ഷൗക്കത്തുല്ല ഖാനിന്​ മുന്നിലാണ്​ താഹിർ അഹമ്മദ്​ നസീം എന്ന വയോധികൻ കൊല്ലപ്പെട്ടത്​

കൊലയാളിയായ ഖാലിദ്​ ഖാനെ കോടതി മുറിക്കുള്ളിൽ നിന്ന്​ തന്നെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.  മതനിന്ദ കേസിൽ രണ്ട്​ വർഷം മുമ്പാണ്​ താഹിറിനെ അറസ്​റ്റ്​ ചെയ്​തത്​. പെഷവാർ ജയിലിൽ നിന്നാണ്​ കോടതി മുറിയിലേക്ക്​ കൊണ്ടുവന്നത്​. 

Show Full Article
TAGS:11084 127866 23528 39277 
Next Story