Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​കി​സ്​​താ​നി​ൽ...

പാ​കി​സ്​​താ​നി​ൽ ശാഹിദ്​ പ​ത്രി​ക ന​ൽ​കി

text_fields
bookmark_border
പാ​കി​സ്​​താ​നി​ൽ ശാഹിദ്​ പ​ത്രി​ക ന​ൽ​കി
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​നി​ൽ അ​ഴി​മ​തി​ക്കേ​സി​ൽ ന​വാ​സ്​ ശ​രീ​ഫ്​ രാ​ജി​വെ​ച്ച​തോ​ടെ ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി സ്​​ഥാ​ന​ത്തേ​ക്ക്​ ശാ​ഹി​ദ്​ ഖാ​ഖാ​ൻ അ​ബ്ബാ​സി നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. പാ​ർ​ല​മ​െൻറ്​ സെ​ക്ര​ട്ട​റി ജാ​വേ​ദ്​ റ​ഫീ​ഖി​നു മു​മ്പാ​കെ​യാ​ണ്​ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. പാ​ർ​ല​മ​െൻറി​ൽ പാ​കി​സ്​​താ​ൻ മു​സ്​​ലിം ലീ​ഗ്​  (ന​വാ​സ്)​പാ​ർ​ട്ടി​ക്ക്​ ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ൽ ഇ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും. 2013ലെ ​പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 342ൽ 188 ​സീ​റ്റു​ക​ൾ  പി.​എം.​എ​ൽ(​എ​ൻ) നേ​ടി​യി​രു​ന്നു. 
മു​ൻ പെ​ട്രോ​ളി​യം മ​ന്ത്രി​യാ​യി​രു​ന്ന ശാ​ഹി​ദ്,​ ന​വാ​സി​​െൻറ വി​ശ്വ​സ്​​ത​നാ​ണ്. ന​വാ​സി​​െൻറ ന​യ​ങ്ങ​ൾ​ത​ന്നെ തു​ട​രുെ​മ​ന്ന്​ പ​ത്രി​ക​സ​മ​ർ​പ്പി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ന​വാ​സി​​െൻറ സ​ഹോ​ദ​ര​ൻ പാ​ർ​ല​മ​െൻറ്​ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തോ​ടെ  ശാ​ഹി​ദ്​​ അ​ധി​കാ​ര​മൊ​ഴി​യ​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്​​ഥ. 
അതേസമയം,ഇ​ട​ക്കാ​ല​പ്ര​ധാ​ന​മ​ന്ത്രി സ്​​ഥാ​ന​ത്തേ​ക്ക്​ സ്​​ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കു​ന്ന​തി​ൽ പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ൾ​ക്ക്​  സ​മ​വാ​യ​ത്തി​ലെ​ത്താ​നാ​യി​ല്ല. ​തു​ട​ർ​ന്ന്​ വി​വി​ധ​പാ​ർ​ട്ടി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച്​ ഒ​ന്നി​ല​ധി​കം സ്​​ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി. ശ​ഹ​ബാ​സ്​ ശ​രീ​ഫ്​ പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന പ​ക്ഷം  അ​ദ്ദേ​ഹ​ത്തി​​െൻറ മ​ക​ൻ ഹം​സ ശ​ഹ​ബാ​സ്​ പ​ഞ്ചാ​ബ്​ മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​നം ന​വാ​സ്​ ശ​രീ​ഫി​േ​ൻ​റ​താ​യി​രി​ക്കും. ഇ​​പ്പോ​ൾ പ​ഞ്ചാ​ബ്​  ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ണ്​ ഹം​സ. 
അ​ടു​ത്ത​വ​ർ​ഷം പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കെ പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ കൈ​വി​ട്ടു​പോ​കാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ്​ പാ​ർ​ട്ടി​ക്കു​മു​ഖ്യ​െ​മ​ന്ന്​ പി.​എം.​എ​ൽ-​എ​ൻ അ​റി​യി​ച്ചു. 

ശാ​ഹി​ദും അ​ഴി​മ​തി​ക്കു​രു​ക്കി​ൽ
ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​നി​ൽ ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി സ്​​ഥാ​ന​ത്തേ​ക്ക്​ പ​രി​ഗ​ണി​ച്ച ശാ​ഹി​ദ്​ ഖാ​ഖാ​ൻ അ​ബ്ബാ​സി​യും അ​ഴി​മ​തി​ക്കു​രു​ക്കി​ൽ. നാ​ഷ​ന​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി  ബ്യൂ​റോ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന  22,000 കോ​ടി​യു​ടെ സാ​മ്പ​ത്തി​ക​തി​രി​മ​റി കേ​സി​ലാ​ണ്​ ശാ​ഹി​ദി​നെ പ്ര​തി​ചേ​ർ​ത്തി​ട്ടു​ള്ള​ത്. പ്ര​കൃ​തി​വാ​ത​കം ഇറക്കുമ​തി ചെ​യ്യു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ക്ര​മ​ക്കേ​ടു​ന​ട​ന്നെ​ന്നാ​ണ്​ ആ​രോ​പ​ണം.  2015 ജൂ​ലൈ 29നാ​ണ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ആ​സൂ​ത്ര​ണ ക​മീ​ഷ​ൻ മു​ൻ അം​ഗ​വും ഉൗ​ർ​ജ​രം​ഗ​ത്തെ വി​ദ​ഗ്​​ധ​നു​മാ​യ ശാ​ഹി​ദ്​ സ​ത്താ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ അ​ന്വേ​ഷ​ണം. അ​ധി​കാ​രം ദു​ർ​വി​നി​യോ​ഗം ചെ​യ്​​ത​തു​വ​ഴി ശാ​ഹി​ദ്​  സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന്​ 22,000 കോ​ടി​യു​ടെ ന​ഷ്​​ട​മു​ണ്ടാ​ക്കി​യെ​ന്നാ​ണ്​ ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsShahid Khaqan Abbasi
News Summary - Pakistan interim PM Shahid Khaqan Abbasi
Next Story