Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2019 5:51 AM GMT Updated On
date_range 15 Nov 2019 5:51 AM GMTതീവ്രവാദത്തിെൻറ ഡി.എൻ.എ പാകിസ്താനിൽ വേരുകളാഴ്ത്തിയെന്ന് ഇന്ത്യ
text_fieldsപാരീസ്: തീവ്രവാദത്തിെൻറ ഡി.എൻ.എ പാകിസ്താനിൽ ആഴത്തിൽ വേരുകളാഴ്ത്തിരിക്കുകയാണെന്ന് ഇന്ത്യ. പാരീസിൽ നടക് കുന്ന യുനെസ്കോ ജനറൽ സമ്മേളനത്തിലാണ് ഇന്ത്യയുടെ വിമർശനം. കടക്കെണിയിലായ സമ്പദ്വ്യവസ്ഥ, യാഥാസ്ഥിതക സമൂഹം, ത ീവ്രവാദം എന്നിവ പാകിസ്താനെ പരാജിത രാഷ്ട്രമാക്കി മാറ്റുകയാണെന്ന് ഇന്ത്യ വിമർശിച്ചു.
യുനെസ്കോയുടെ യോഗത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ച അനന്യ അഗർവാളാണ് പാകിസ്താനെതിരെ രൂക്ഷവിമർശനം ഉയർത്തിയത്. പാകിസ്താൻ എല്ലായിപ്പോഴും ഇന്ത്യക്കെതിരെ വിഷം വമിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.
തീവ്രവാദത്തെ പിന്തുണക്കുന്നത് കൊണ്ടാണ് ഉസാമ ബിൻലാദൻ പാക് മുൻ പ്രസിഡൻറ് പർവേസ് മുശറഫിന് നായകനാവുന്നത്. യു.എൻ പൊതുസഭയിൽ പോലും യുദ്ധഭീഷണി ഉയർത്തുകയാണ് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ ചെയ്യുന്നതെന്നും ഇന്ത്യ വിമർശിച്ചു.
Next Story